city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിത്യാനന്ദ വിദ്യാകേന്ദ്രം അഴിമതി; നിത്യാനന്ദാ കോളജ് ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പാളിനെതിരെ ഫ്ലക്‌സ് ബോര്‍ഡ് ഉയര്‍ന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 30/06/2015) നിത്യാനന്ദ വിദ്യാകേന്ദ്രം അഴിമതിക്കേസില്‍ പ്രതിയായ നിത്യാനന്ദാ കോളജ് ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പാള്‍ രാജേഷ് റൈയ്‌ക്കെതിരെ ഫ്ലക്‌സ് ബോര്‍ഡ് ഉയര്‍ന്നു. 'മതി അഴിമതി' എന്ന തലക്കെട്ടോടുകൂടിയാണ് പ്രിന്‍സിപ്പാളിന്റെ ഫോട്ടോയോടു കൂടിയുള്ള ഫ്ലക്‌സ് ബോര്‍ഡ് ഉയര്‍ന്നിരിക്കുന്നത്.

പ്രിന്‍സിപ്പലിനെ തിങ്കളാഴ്ച ഉച്ചയോടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബന്ദിയാക്കുകയും കോളജ് ഓഫീസും ക്ലാസ് മുറികളും ഉപരോധിക്കുകയും ചെയ്തിരുന്നു. കോളജില്‍ എസ്.എഫ്.ഐ സമരം തുടരുകയാണ്. പ്രിന്‍സിപ്പലിനെ കോളജില്‍ നിന്നും പുറത്താക്കുന്നതുവരെ സമരം തുടരുമെന്ന് എസ്എഫ്‌ഐ എഞ്ചിനീയറിംഗ് കോളജ് യൂണിറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

കോളജിലെ ജീവനക്കാരേയും വിദ്യാര്‍ത്ഥികള്‍ അകത്തുകടക്കാന്‍ അനുവദിച്ചില്ല. എന്നാല്‍ ജീവനക്കാര്‍ വീട്ടില്‍പോകുന്നത് പ്രിന്‍സിപ്പല്‍ ഫോണ്‍വഴി വിലക്കുകയും ചെയ്തിട്ടുണ്ട്. ഇതുമൂലം ജീവനക്കാര്‍ക്ക് കോളജിന് പുറത്ത് കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്. നിത്യാനന്ദ എഞ്ചിനീയറിംഗ് കോളജില്‍ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ അടക്കം ആറ് പ്രമുഖര്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
നിത്യാനന്ദ വിദ്യാകേന്ദ്രം അഴിമതി; നിത്യാനന്ദാ കോളജ് ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പാളിനെതിരെ ഫ്ലക്‌സ് ബോര്‍ഡ് ഉയര്‍ന്നു

Related News
നിത്യാനന്ദാ വിദ്യാകേന്ദ്രം അഴിമതികേസില്‍ പ്രതിയായ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ ബന്ദിയാക്കി; അനിശ്ചിതകാല പഠിപ്പുമുടക്ക്

കാഞ്ഞങ്ങാട്ടെ നിത്യാനന്ദാശ്രമം-വിദ്യകേന്ദ്രം അഴിമതി

വിദ്യാകേന്ദ്രം അഴിമതിക്കാര്‍ക്ക് അക്ഷയഖനി; ലക്ഷങ്ങള്‍ ഒഴുകി പോയതിന് കണക്കില്ല

നിത്യാനന്ദ പോളിടെക്‌നിക്കിലെയും എഞ്ചിനീയറിംഗ് കോളജിലെയും ഉദ്യോഗ നിയമനങ്ങളില്‍ കോഴ വിവാദം

25,000 രൂപ ശമ്പളം പറ്റിയ പ്രിന്‍സിപ്പളിനെ പറത്തി മംഗളൂരുവിലെ പ്രിന്‍സിപ്പളെത്തി; മാസ ശമ്പളം 1.35 ലക്ഷം

കാഞ്ഞങ്ങാട് ശ്രീ നിത്യാനന്ദ വിദ്യാകേന്ദ്രം അഴിമതി: 6 പ്രമുഖര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു

Keywords:  Kasaragod, Kerala, Kanhangad, Flex board, College, Case, Police, Hosdurg Police, Complaint, SFI, Flex board against college principle .

നിത്യാനന്ദ വിദ്യാകേന്ദ്രം അഴിമതി; നിത്യാനന്ദാ കോളജ് ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പാളിനെതിരെ ഫ്ലക്‌സ് ബോര്‍ഡ് ഉയര്‍ന്നു


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia