വെള്ളിയാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
May 12, 2015, 10:25 IST
ഉദുമ: (www.kasargodvartha.com 12/05/2015) വെള്ളിയാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഉദുമ പടിഞ്ഞാറിലെ പരേതനായ മുഹമ്മദ് - നഫീസ ദമ്പതികളുടെ മകന്‍ പി.എം. അബ്ദുല്ല എന്ന അത്ത (33) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രിയോടെ കുഴഞ്ഞുവീണ അബ്ദുല്ലയെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഉടന്‍തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാര്‍ജയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന അബ്ദുല്ല ഒന്നര മാസം മുമ്പാണ് നാട്ടിലെത്തിയത്. അവധികഴിഞ്ഞ് വീണ്ടും ഷാര്‍ജയിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് മരണം സംഭവിച്ചത്.
ഭാര്യ: അസൂറ, സഹോദരങ്ങള്‍: ബഷീര്‍, ഷാഹുല്‍ ഹമീദ്, അബ്ദുര്‍ റഹ്മാന്‍, റസീന, ശബാന.
Keywords : Obit, Udma Padinhar, Kerala, Gulf, P.M. Abdulla, Atha, Youngster dies after cardiac arrest.
Advertisement:
Advertisement: