city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസുകാരനെതിരായ പോസ്റ്റര്‍ പ്രശ്‌നം വഴിത്തിരിവിലേക്ക്; പോസ്റ്ററിന് പിന്നില്‍ സിപിഎമ്മിലെ ഗ്രൂപ്പ് പോര്

പടന്ന: (www.kasargodvartha.com 08/05/2015) പടന്ന പഞ്ചായത്തിലെ തെക്കേക്കാട് പോലീസുകാരനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട സംഭവം വഴിത്തിരിവിലേക്ക് നീങ്ങുന്നു. പോസ്റ്ററില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്നും വ്യക്തിഹത്യ നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പോലീസുകാരന്റെ മാതാവ് പറയുന്നു. സിപിഎമ്മിലെ ഗ്രൂപ്പ് പോരാണ് പോസ്റ്ററിന് പിന്നിലെന്ന് നാട്ടുകാരും സൂചിപ്പിച്ചു.

പോലീസുകാരന്‍ 1993ല്‍ കൈവശ രേഖ അനുവദിച്ച് കിട്ടിയ നാല് സെന്റ് സ്ഥലത്ത് 2011 വര്‍ഷത്തില്‍ GO (ms) No:58/2011ാം നമ്പര്‍ ഉത്തരവ് പ്രകാരം പട്ടയം അനുവദിച്ചിരുന്നതായാണ് മാതാവ് പറയുന്നത്. ഇക്കാര്യത്തില്‍ ഈ പ്രദേശത്ത് പുഴപ്പുറമ്പോക്കില്‍ താമസിക്കുന്ന 184 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിച്ചിരുന്നു. ഇതില്‍ തന്റെ മറ്റൊരു മകന്റെ പട്ടയം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പടന്ന ഗ്രാമ പഞ്ചായത്ത് അധികാരികളും പ്രാദേശിക സിപിഎം നേതാക്കളും കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

ഈ പരാതി പ്രകാരം അനുവദിച്ച പട്ടയം മകന് ലഭിക്കാതെ വന്നപ്പോള്‍ ഹൈക്കോടതി വിധി പ്രകാരം മകന് പട്ടയം ലഭിച്ചിരുന്നു. (Aug. 20, 2014, WP(c): 25765 of 2013). മകളുടെ ഭര്‍ത്താവ് വാങ്ങിയ 9 5/8 സ്ഥലത്തിന് പടിഞ്ഞാര്‍ ഭാഗത്തുള്ള 5 സെന്റ് പുഴപ്പുറമ്പോക്ക് സ്ഥലത്ത് വനിതാ ജനപ്രതിനിധിയും അവരുടെ ഭര്‍ത്താവും ഒരു പാര്‍ട്ടിയുടെ പ്രാദേശിക നേതാവും ചേര്‍ന്ന് ഭരണ സ്വാധീനമുപയോഗിച്ച് വ്യാജരേഖകള്‍ ഉണ്ടാക്കി കെട്ടിടം പണിത് നല്‍കിയതിനെ ചോദ്യം ചെയ്ത മരുമകന്‍ ഓംബുഡ്‌സ്മാനില്‍നിന്നും അനുകൂല വിധി സമ്പാദിച്ചിരുന്നു. ഇതിന്റെ ഭാഗമായി കള്ളരേഖയുണ്ടാക്കിയ സെക്രട്ടറിയുടെ പെന്‍ഷന്‍ തടഞ്ഞ് വെക്കുകയും ചെയ്തിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വ്യാജ പ്രചരണം നടത്തി, ഭരണ സ്വാധീനത്തോടെ തങ്ങളുടെ വീടിന് മുന്നിലായി സ്ഥാപിച്ച ഇല്കട്രിക്ക് പോസ്റ്റ് മാറ്റാന്‍ എസ്റ്റിമേറ്റ് പ്രകാരമുള്ള തുക അടച്ചിട്ടും അനുവദിച്ചില്ല. മകളുടെ പട്ടയം റദ്ദ് ചെയ്യാനാവശ്യപ്പെട്ട് സിപിഎം നേതാക്കള്‍ വിജിലന്‍സിന് പരാതിയും നല്‍കിയിരുന്നു. മറ്റൊരു മകന്റെ സ്ഥലത്തുനിന്നും നാലു വര്‍ഷമായി തേങ്ങ പറിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും പോലീസുകാരന്റെ മാതാവ് പറയുന്നു. ഈ പ്രശ്‌നത്തിന്റെ പേരില്‍ മരുമകന്റെ വീടിന് കെട്ടിട നമ്പര്‍ നല്‍കിയില്ല. നികുതി വാങ്ങാത്തതിനാല്‍ മത്സ്യതൊഴിലാളിയായ മരുമകന് ഫിഷറീസ് വകുപ്പില്‍ നിന്നുള്ള ആനുകീല്യങ്ങള്‍ നിഷേധിക്കുന്നതായും ഇവര്‍ പരാതിപ്പെട്ടു.

പോലീസ് വകുപ്പില്‍ ജോലി ചെയ്യുന്ന ഇളയ മരുമകന്‍ തറവാട് വീടായ നാല് സെന്റ് സ്ഥലത്തിനടുത്ത് പോലീസ് സഹകരണ സംഘത്തില്‍ നിന്നും വായ്പയെടുത്തും, ഭാര്യയുടെ സ്വര്‍ണപണ്ടങ്ങള്‍ പണയപ്പെടുത്തിയും സ്വരൂപിച്ച തുക ഉപയോഗിച്ച് 11 സെന്റ് സ്ഥലം വാങ്ങിയിരുന്നു. ഈ സ്ഥലത്ത് വീട് നിര്‍മിക്കാന്‍ ഉദ്ദേശിച്ച് ബാങ്ക് ലോണ്‍ ആവശ്യത്തിലേക്കായി വീട് കെട്ടാനുദ്ദേശിക്കുന്ന സ്ഥലത്തിന് പഞ്ചായത്തിന്റെ എന്‍.ഒ.സി. ആവശ്യമായി വന്നപ്പോള്‍ CRZ നിയമം പറഞ്ഞ് അധികൃതര്‍ അപേക്ഷ നിരസിച്ചു. ഈ സ്ഥലത്തിന്ന് മുന്‍വശത്തായി കേവലം 32 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഓല ഷെഡ് നിര്‍മിച്ച് വൈദ്യതി, റേഷന്‍ കാര്‍ഡ്, ആവശ്യത്തിനായി കെട്ടിട നമ്പറിന് അപേക്ഷിച്ചപ്പോള്‍ CRZ നിയമം പറഞ്ഞ് അപേക്ഷ വീണ്ടും നിരസിച്ചു.

ഈ സാഹചര്യത്തില്‍ തീരദേശത്ത് താമസിച്ചുവരുന്ന 100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വീടുകള്‍ക്ക് താല്‍കാലിക നമ്പര്‍ നല്‍കണമെന്ന നിയമം ലംഘിക്കുന്ന പഞ്ചായത്തിനെതിരെ മകന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയും കലക്ട്രേറ്റില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം വ്യവസ്ഥകര്‍ക്ക് വിധേയമായി താല്‍ക്കാലിക കെട്ടിട നമ്പര്‍ അനുവദിച്ച് കിട്ടുകയും ചെയ്തിരുന്നു. എന്നാല്‍ മകന്റെ ഓലപ്പുരയ്ക്ക് 443 രൂപ നികുതി ഈടാക്കുകയുണ്ടായി. സമാന രീതിയില്‍ ഈ പ്രദേശത്ത് നിര്‍മ്മിച്ച മറ്റു 22 ഓളം വീടുകള്‍ക്ക് ഒറിജിനല്‍ നമ്പര്‍ ലഭിക്കുവാന്‍ യാതൊരുവിധ തടസ്സവും ഉണ്ടായിരുന്നില്ല. CRZ നിയമം ഉപയോഗിച്ച് പഞ്ചായത്ത് അധികൃതര്‍ മകനോട് ചെയ്ത ക്രൂരതയുടെ മുഖം മകന്‍ വകുപ്പ് മന്ത്രിക്കും, മുഖ്യമന്ത്രിക്കും നിവേദനം നല്‍കി അറിയിച്ചിരുന്നു.

മകന്‍ ഈ നാടിന്റെ വികസനത്തിന് യാതൊരു വിധ തടസ്സങ്ങളും സൃഷ്ടിച്ചിരുന്നില്ല. നിയവിധേയമായി ലഭിക്കേണ്ട രേഖകള്‍ ലഭിക്കാതെ വരുമ്പോള്‍ നിയമപരമായ നടപടികളിലൂടെ നേടുവാനാണ് മക്കള്‍ ശ്രദ്ധിച്ചുവന്നത്. ഇത്തരത്തില്‍ മാന്യമായും സത്യസന്ധമായും ജീവിച്ചുവരുന്ന ഞങ്ങളുടെ വീട് ഉപരോധിക്കുമെന്നും, കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്നു. സിപിഎമ്മിന്റെ അംഗ ബലവും, സംഘടനാ രീതികളും ഞങ്ങള്‍ക്കെതിരാക്കി തീര്‍ക്കുന്നു. ഞങ്ങള്‍ ജനനം മുതല്‍  സിപിഎം കുടുംബാങ്ങളാണ്. മകന്‍  സിപിഎമ്മിനെ ഈ നാടിനെ നയിച്ച വ്യക്തിയാണ്. അവരുടെ സേവനം ഇപ്പോള്‍ പാര്‍ട്ടിക്ക് ലഭിക്കാത്തതിനാലും പ്രാദേശിക നേതൃത്വത്തിന്റെ തെറ്റുകള്‍ ചോദ്യം ചെയ്യപ്പെടുന്നതിനാലും വ്യക്തി വിദ്വേഷങ്ങളും, അസൂയയും കൂടിച്ചേര്‍ന്ന വൃത്തികേടുകളാണ് ഇത്തരതതില്‍ തെറ്റായകാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം.

ഇത്തരം പോസ്റ്റര്‍ പതിച്ച വ്യക്തികള്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മകന്‍ ജില്ലാ പോലീസ് മേധാവിക്കും, ഞാനും, മകന്റെ ഭാര്യ എന്നിവര്‍ ചന്തേര പോലീസ് സബ് ഇന്‍സ്‌പെക്ട്ടര്‍, ജില്ലാ പോലീസ് ചീഫ്, മനുഷ്യാവകാശ കമ്മീഷന്‍, ഡി.ജി.പി. എന്നിവര്‍ക്ക് നിവേദനം സമര്‍പിച്ചിട്ടുണ്ട്.
പോലീസുകാരനെതിരായ പോസ്റ്റര്‍ പ്രശ്‌നം വഴിത്തിരിവിലേക്ക്; പോസ്റ്ററിന് പിന്നില്‍ സിപിഎമ്മിലെ ഗ്രൂപ്പ് പോര്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Padanna, Kasaragod, Kerala, Police, Poster, Complaint, Road, Threatening, Poster issue and facts.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia