മകന്‍ കുത്തിയിറക്കിയ കത്തി വയറ്റില്‍ വെച്ച് തന്നെ തുന്നിക്കെട്ടി; കണ്ടെടുത്തത് പോസ്റ്റുമോര്‍ട്ടത്തില്‍
May 20, 2015, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 20/05/2015) മകന്റെ കുത്തേറ്റു മരിച്ച അമ്മയുടെ ദേഹത്ത് തുളച്ചുകയറിയ കത്തി അകത്തു വെച്ച് തുന്നിക്കെട്ടിയതായി കണ്ടെത്തി. ചൗക്കി ആസാദ് നഗറിലെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ പത്മാവതി (60)യുടെ ശരീരത്തില്‍ കുത്തിയിറക്കിയ കത്തിയാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചയോടെ കുമ്പളയില്‍ ബദിയടുക്ക റോഡിലെ ബസ് സ്റ്റാന്‍ഡില്‍ വെച്ച് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അനില്‍കുമാറാണ് പത്മാവതിയെ കുത്തിക്കൊന്നത്. കുത്തിയപ്പോള്‍ കത്തിയുടെ പ്ലാസ്റ്റിക് പിടി ഊരി അനില്‍കുമാറിന്റെ കയ്യിലായിരുന്നു. എന്നാല്‍ കൂര്‍ത്ത ഇരുമ്പ് ഭാഗം പത്മാവതിയുടെ ദേഹത്ത് ആഴ്ന്നിറങ്ങുകയായിരുന്നു,
കൊലയ്ക്ക് ശേഷം കത്തി കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. കുത്തേറ്റ പത്മാവതിയെ ആദ്യം കുമ്പള സഹകരണാശുപത്രിയിലും അവിടെ നിന്ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലേക്കുമാണ് എത്തിച്ചത്. ഈ സ്വകാര്യാശുപത്രിയില്‍ വെച്ചാണ് അകത്ത് കുടുങ്ങിയ കത്തി സഹിതം മുറിവ് തുന്നിക്കെട്ടിയത്. കഴുത്തിനടുത്ത എല്ലില്‍ താഴ്ന്നിറങ്ങിയ നിലയിലായിരുന്നു കത്തി. സ്വകാര്യാശുപത്രിയിലെ ഡോക്ടറെ ചോദ്യം ചെയ്യാന്‍ കുമ്പള പോലീസ് തീരുമാനിച്ചിട്ടുണ്ട്.
പത്മാവതി |
തിങ്കളാഴ്ച ഉച്ചയോടെ കുമ്പളയില്‍ ബദിയടുക്ക റോഡിലെ ബസ് സ്റ്റാന്‍ഡില്‍ വെച്ച് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അനില്‍കുമാറാണ് പത്മാവതിയെ കുത്തിക്കൊന്നത്. കുത്തിയപ്പോള്‍ കത്തിയുടെ പ്ലാസ്റ്റിക് പിടി ഊരി അനില്‍കുമാറിന്റെ കയ്യിലായിരുന്നു. എന്നാല്‍ കൂര്‍ത്ത ഇരുമ്പ് ഭാഗം പത്മാവതിയുടെ ദേഹത്ത് ആഴ്ന്നിറങ്ങുകയായിരുന്നു,
അനില്‍ |
Related News:
ബസ് സ്റ്റാന്‍ഡില്‍ മകന്റെ കുത്തേറ്റ വീട്ടമ്മ മരിച്ചു; മകന്‍ പിടിയില്‍
Keywords : Murder, Son, Postmortem report, Police, Hospital, Treatment, Kasaragod, Kerala, Kumbala, Badiyadukka, Pathmavathi, Sunil Kumar.