city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പട്ടാപകല്‍ അമ്മയെ മകന്‍ ബസ് സ്റ്റാന്‍ഡിലിട്ട് കുത്തി; മകനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു

കുമ്പള: (www.kasargodvartha.com 18/05/2015) പട്ടാപകല്‍ അമ്മയെ മകന്‍ ബസ് സ്റ്റാന്‍ഡിലിട്ട് കുത്തി. ചൗക്കി ആസാദ് നഗറിലെ കുഞ്ഞിരാമന്റെ ഭാര്യ പത്മാവതി യെയാണ് മകന്‍ അനില്‍കുമാര്‍ കുത്തിയത്. തിങ്കളാഴ് ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം.

പുറത്ത് കുത്തേറ്റ പത്മാവതിയെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു. സ്വത്ത് സംബന്ധമായ തര്‍ക്കത്തെതുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പോലീസില്‍ പത്മാവതിയും മകനും തമ്മിലുള്ള പ്രശ്‌നം പറഞ്ഞുതീര്‍ത്തിരുന്നു. ചൊവ്വാഴ്ച വീണ്ടും സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷം പത്മാവതിയും മകളും മകന്‍ അനില്‍കുമാറും കുമ്പളയിലെ ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു. ബസ് സ്റ്റാന്‍ഡില്‍ ബസ് ഇറങ്ങിയ ഉടനെ അനില്‍കുമാര്‍ പത്മാവതിയുടെ പുറത്ത് കുത്തുകയായിരുന്നു.


സംഭവം കണ്ട നാട്ടുകാര്‍ ഉടന്‍തന്നെ അനില്‍കുമാറിനെ പിടികൂടി മര്‍ദിക്കുകയും കുമ്പള പോലിസില്‍ ഏല്‍പിക്കുകയുമായിരുന്നു. പത്മാവതിയുടെ വാരിയെല്ലിന് ക്ഷതമേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. കുമ്പള പോലീസ് സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചു.
പട്ടാപകല്‍ അമ്മയെ മകന്‍ ബസ് സ്റ്റാന്‍ഡിലിട്ട് കുത്തി; മകനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Attack, Injured, Kerala, Mother, Son, Kumbala, Chowki, Attack, Mother assaulted by son.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia