ക്ലബ്ബില്‍ കാരംസ് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാവിനെ അക്രമിച്ചു; 15 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
May 18, 2015, 14:36 IST
കാസര്‍കോട്: (www.kasargodvartha.com 18/05/2015) ക്ലബ്ബില്‍ കാരംസ് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാവിനെ വിളിച്ചിറക്കി മാരകായുധങ്ങളുമായി അക്രമിച്ച് പരിക്കേല്‍പിച്ചു. പരവനടുക്കം തായത്തൊട്ടി ഹൗസിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ അബ്ദുല്‍ അസീസി(34)നെയാണ് ക്രൂരമായി അക്രമിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ അസീസിനെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ 15 പേര്‍ക്കെതിരെ വധശ്രമത്തിന് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി 7.45 മണിയോടെയാണ് സംഭവം. പരവനടുക്കത്തെ യുണൈറ്റഡ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ സുഹൃത്തുക്കള്‍ക്കുമൊപ്പം കാരംസ് കളിക്കുമ്പോള്‍ അസിസിനെ പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി പഞ്ച്, വടി തുടങ്ങിയ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
പഞ്ചായത്ത് സ്ഥാപിച്ച അറിയിപ്പ് ബോര്‍ഡില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിക്കുന്നത് നോക്കിയതിന്റെ പേരിലാണ് അസീസിനെ അക്രമിച്ചത്. അസീസിന്റെ പരാതിയില്‍ കുന്നുപാറയിലെ അനികുട്ടന്‍, കോട്ടരുവം സ്വദേശികളായ മിഥുന്‍, ഉണ്ണി, മനീഷ്, കൈന്താറിലെ ദീപേഷ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരെയുമാണ് വധശ്രമത്തിന് പോലീസ് കേസെടുത്തത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Attack, Assault, Injured, hospital, Paravanadukkam, Kasaragod, Kerala, Asees.