32 പാക്കറ്റ് കഞ്ചാവുമായി സ്ഥിരം വില്‍പനക്കാരന്‍ അറസ്റ്റില്‍; പിടിയിലായത് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി
May 29, 2015, 18:47 IST
കാസര്‍കോട്: (www.kasargodvartha.com 29/05/2015) 32 പാക്കറ്റ് കഞ്ചാവുമായി സ്ഥിരം വില്‍പനക്കാരന്‍ അറസ്റ്റിലായി. ചെട്ടുംകുഴിയിലെ മുനീര്‍ (30) ആണ് അറസ്റ്റിലായത്. കാസര്‍കോട് എസ്.പി. ഡോ. എ. ശ്രീനിവാസന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്‍, ഷാഡോ പോലീസ് അംഗങ്ങളായ എസ്. ഗോകുല്‍, എന്‍. രാജേഷ്, രതീഷ് കാഞ്ഞങ്ങാട്, ജിനേഷ് ചെറുവത്തൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വെള്ളിയാഴ്ച വൈകിട്ട് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍വെച്ചാണ് മുനീറിനെ പോലീസ് കുടുക്കിയത്. കഞ്ചാവ് വില്‍പന നടത്തിയ വകയില്‍ കൈയിലുണ്ടായിരുന്ന 1,600 രൂപയും പോലീസ് പിടിച്ചെടുത്തു. നേരത്തെ ഒരു കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ മുനീര്‍ വീണ്ടും കഞ്ചാവ് വില്‍പനയുമായി നഗരത്തില്‍ സജീവമാവുകയായിരുന്നു. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

Keywords : Man arrested with ganja, Kasaragod, Kerala, Accused, Police, Arrest, Ganja.