400 വര്‍ഷത്തിലേറെ പഴക്കമുള്ള പഞ്ചലോഹ വിഗ്രഹം കവര്‍ന്ന പ്രതി വലയില്‍
May 31, 2015, 16:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31/05/2015) ഭീമനടി വെസ്റ്റ് എളേരി കമ്മാടം ഭഗവതി ക്ഷേത്രത്തില്‍ നിന്നും പഞ്ചലോഹ വിഗ്രഹം കവര്‍ന്ന കേസില്‍ ചട്ടഞ്ചാല്‍ സ്വദേശിയായ യുവാവ് പോലീസ് വലയിലായി. യുവാവിന്റെ ചട്ടഞ്ചാലിലെ വീട്ടില്‍ നിന്നും പോലീസ് പഞ്ചലോഹ വിഗ്രഹം കണ്ടെടുത്തതായി വിവരമുണ്ട്.
ഇക്കഴിഞ്ഞ മെയ് 27ന് പുലര്‍ച്ചെയാണ് ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. ഓടിളക്കി ക്ഷേത്രവാതില്‍ തകര്‍ത്തു അകത്തു കടന്ന മോഷ്ടാവ് 400 വര്‍ഷത്തിലേറെ പളക്കമുള്ള പഞ്ചലോഹ വിഗ്രഹം കവര്‍ച്ച ചെയ്യുകയായിരുന്നു.
ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രമായതിനാല്‍ സൂക്ഷിപ്പുകാരന്‍ നാരായണന്‍ രാവിലെ എത്തിയപ്പോഴാണു മോഷണവിവരം അറിയുന്നത്. ക്ഷേത്ര കിണറ്റിലുണ്ടായിരുന്ന കയര്‍ ഉപയോഗിച്ചു ക്ഷേത്രത്തിന്റെ ഓടിളക്കിയാണു മോഷ്ടാവ് അകത്തു കടന്നത്.
മുമ്പു രണ്ടു തവണ കവര്‍ച്ച ചെയ്യപ്പെട്ട പഞ്ചലോഹ വിഗ്രഹമാണു വീണ്ടും മോഷണം പോയത്. തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ. ഹരിശ്ചന്ദ്ര നായിക്കിന്റെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് വലയിലായ യുവാവ്. ഈയടുത്താണ് ജാമ്യത്തിലിറങ്ങിയത്.
കമ്മാടം ക്ഷേത്രക്കവര്‍ച്ച: അന്വേഷണം ഊര്‍ജിതം

Related News:
കമ്മാടം ഭഗവതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച: പഞ്ചലോഹ വിഗ്രഹവും ഓടു വിഗ്രഹവും മോഷണം പോയി
Keywords : Kanhangad, Accuse, Temple, Police, Investigation, Kammadam, Chattanchal, Idol robbery: Accused in police trap.