ബസ് സ്റ്റാന്‍ഡില്‍ മകന്റെ കുത്തേറ്റ വീട്ടമ്മ മരിച്ചു; മകന്‍ പിടിയില്‍
May 18, 2015, 16:00 IST
കുമ്പള: (www.kasargodvartha.com 18/05/2015) മകന്റെ കുത്തേറ്റ മാതാവ് മരിച്ചു. ചൗക്കി ആസാദ് നഗറിലെ കുഞ്ഞിരാമന്റെ ഭാര്യ പത്മാവതി(60)യാണ് മരിച്ചത്. മകന്‍ അനില്‍കുമാര്‍(38) പോലീസ് കസ്റ്റഡിയിലാണ്. തിങ്കളാഴ് ഉച്ചയ്ക്ക് 12.30 മണിയോടെയായിരുന്നു സംഭവം.
പുറത്ത് കുത്തേറ്റ പത്മാവതിയെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വൈകിട്ട് 3.30 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. സ്വത്ത് സംബന്ധമായ തര്‍ക്കത്തെതുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പോലീസില്‍ പത്മാവതിയും മകനും തമ്മിലുള്ള പ്രശ്‌നം തിങ്കളാഴ്ച രാവിലെ പറഞ്ഞുതീര്‍ത്തിരുന്നു.
ചൊവ്വാഴ്ച വീണ്ടും സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട ശേഷം ഇവര്‍ കുമ്പളയിലെ ബന്ധുവീട്ടിലേക്ക് വരികയായിരുന്നു. കൂടെ പത്മാവതിയുടെ മകള്‍ അനിതയും
ഉണ്ടായിരുന്നു. ബസ് സ്റ്റാന്‍ഡില്‍ ബസ് ഇറങ്ങിയ ഉടനെ അനില്‍കുമാര്‍ കൈയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് പത്മാവതിയുടെ പുറത്ത് കുത്തുകയായിരുന്നു.
സംഭവം കണ്ട നാട്ടുകാര്‍ ഉടന്‍തന്നെ അനില്‍കുമാറിനെ പിടികൂടി മര്‍ദിക്കുകയും കുമ്പള പോലിസില്‍ ഏല്‍പിക്കുകയുമായിരുന്നു. കുത്ത് വാരിയെല്ലും കടന്ന് ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേല്‍പ്പിച്ചിരുന്നു. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്വകാര്യ ആശുപത്രിയിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും.

Keywords: Kumbala, Police, Custody, Hospital, Treatment, Kerala.