വിവാഹത്തിന് രണ്ട് ദിവസം മുമ്പ് യുവതി പൂജാരിയോടൊപ്പം വീടുവിട്ടു
May 26, 2015, 14:30 IST
പയ്യന്നൂര്‍: (www.kasargodvartha.com 26/05/2015) വിവാഹത്തിന് രണ്ട് ദിവസം മുമ്പ് യുവതി ക്ഷേത്ര പൂജാരിയോടൊപ്പം വീടുവിട്ടു. കുഞ്ഞിമംഗലത്തെ അബ്ദുല്‍ ലത്വീഫിന്റെ മകള്‍ മുബഷിറ (21)യാണ് കാമുകനായ ക്ഷേത്ര പൂജാരി കുഞ്ഞിമംഗലത്തെ രാഹുലിനോടൊപ്പം വീടുവിട്ടത്.
കാങ്കോല്‍ സ്വദേശിയുമായി വ്യാഴാഴ്ച വിവാഹം നടക്കാനിരിക്കെ തിങ്കളാഴ്ച വൈകിട്ടാണ് യുവതിയെ കാണാതായത്. വൈകിട്ട് വീട്ടില്‍ നിന്നിറങ്ങിയ മുബഷിറ പിന്നീട് തിരിച്ചെത്തിയിരുന്നില്ല. വീട്ടുകാര്‍ അന്വേഷിച്ചു വരുന്നതിനിടെ രാഹുല്‍ മുബഷിറയുടെ കാമുകനെ ഫോണില്‍ വിളിച്ച് തങ്ങള്‍ വീടുവിടുന്നുവെന്ന് അറിയിച്ചിരുന്നു.
മുബഷിറയുടെ പിതാവ് നല്‍കിയ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
Keywords : Payyannur, Love, Wedding days, Marriage, Father, Police, Complaint, Investigation, Kasaragod, Kanhangad, Mobile.