ഡോക്ടര്‍മാരായ കുടുംബത്തിലെ മൂന്നുപേരുടെ മരണം ജില്ല കേട്ടത് ഞെട്ടലോടെ
Apr 12, 2015, 15:32 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/04/2015) ഡോക്ടര്‍മാരായ കുടുംബത്തിലെ മൂന്നുപേരുടെ മരണ വാര്‍ത്ത ജില്ല കേട്ടത് ഞെട്ടലോടെ. കാഞ്ഞങ്ങാട് ചെമ്മട്ടംവയലില്‍ താമസിക്കുന്ന കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ആശ സന്തോഷ് (42), ഭര്‍ത്താവ് പത്തനംതിട്ട റാന്നി സ്വദേശിയും ഇടുക്കി ഡി.എം.ഒ ഓഫീസിലെ ആര്‍.സി.എച്ച് ഓഫീസറുമായ ഡോ. സന്തോഷ് (48), ഇവരുടെ മൂത്തമകന്‍ ഹരികൃഷ്ണന്‍ (14) എന്നിവരാണ് ദാരുണമായി മരിച്ചത്. സി.എം.ഐ പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥിയായ ഹരികൃഷ്ണന്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു.
ഇവരുടെ ഇളയമകന്‍ അശ്വിന്‍ (13) പരിക്കുകളോടെ ചിറ്റൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ കുടുംബസമേതം ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രദര്‍ശനത്തിനായാണ് പോയത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി ചിറ്റൂരില്‍ വെച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നതെന്നാണ് വിവരം.
അപകടം നടന്ന വിവരം ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ഇവരുടെ കുടുംബസുഹൃത്തുക്കള്‍ക്ക് ലഭിച്ചിരുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട അശ്വിനില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവം പോലീസ് നാട്ടില്‍ അറിയിച്ചത്. അപകടത്തെ കുറിച്ച് അറിഞ്ഞതോടെ ജില്ലയിലെ വൈദ്യലോകം ഞെട്ടലില്‍ തന്നെയായിരുന്നു. സഹപ്രവര്‍ത്തകരായ പലര്‍ക്കും ഇവരുടെ മരണവിവരം വിശ്വസിക്കാനായില്ല. അപകടം സംഭവിച്ചത് എങ്ങനെയാണെന്നോ കാരണം എന്താണെന്നോ ഇനിയും വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് നേരത്തെ ആശ ഡോക്ടര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മുന്‍ മെഡിക്കല്‍ ഓഫീസര്‍ എം. കുഞ്ഞിരാമന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
മരണവിവരമറിഞ്ഞ് ഡോ. ആശയുടേയും ഡോ. സന്തോഷിന്റെയും ബന്ധുക്കള്‍ ചിറ്റൂരിലേക്ക് തിരിച്ചിട്ടുണ്ട്. അപകട സ്ഥലത്തേക്ക് ഡോക്ടര്‍മാരുടെ പ്രതിനിധികളായി ഏതാനും പേരെ അയക്കാനുള്ള ശ്രമവും ഡോക്ടര്‍മാരുടെ സംഘടന നടത്തിവരുന്നതായാണ് വിവരം.
Also Read:
ഹാക്കിംഗ് വിദഗ്ദ്ധനെ കടത്തിവെട്ടിയ വീട്ടുജോലിക്കാരി; സൗദി വീട്ടുടമയുടെ ഇമെയില്‍ അക്കൗണ്ട് ഫിലിപ്പീന യുവതി തിരിച്ചുപിടിച്ചത് 2 മണിക്കൂറിനുള്ളില്‍
Keywords: Kasaragod, Kanhangad, Kerala, Accidental-Death, died, Accident, Doctors, The district heard the news of the death of three member family doctors with shock.
Advertisement:

ഹരികൃഷ്ണന്‍ |