ഡോ. ഇര്‍ഷാദിനെ കണ്ടെത്താന്‍ സഹോദരന്‍ നേപ്പാളിലേക്ക് പോകും
Apr 28, 2015, 13:39 IST
കാസര്‍കോട്: (www.kasargodvartha.com 28/04/2015) നേപ്പാള്‍ ഭൂകമ്പത്തില്‍ കാണാതായ ആനബാഗിലുവിലെ ഡോ. ഇര്‍ഷാദിനെ കണ്ടെത്താന്‍ സഹോദരന്‍ ലിയാഖത് നേപ്പാളിലേക്ക് പോകും. ഡോ. ഇര്‍ഷാദ് കാഠ്മണ്ഡുവിലെ റോയല്‍ പാലസിന് സമീപത്തെ റെഡ്‌ക്രോസിന്റെ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല.
ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പെട്ട ഇന്ത്യന്‍ സൈനികന്‍ രവി ശര്‍മ്മ വഴിയാണ് ഡോ. ഇര്‍ഷാദ് അഭയാര്‍ത്ഥി ക്യാമ്പിലുണ്ടെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. ഇര്‍ഷാദിന്റെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടു സുഹൃത്തുക്കള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേ സമയം ചൊവ്വാഴ്ച നേപ്പാളില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തില്‍ മലയാളികളുള്‍പെടെയുള്ളവരെ കൊണ്ടുവരുമെന്നും ഇൗ വിമാനത്തില്‍ ഡോ. ഇര്‍ഷാദും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന സൂചനകളാണ് കേരള ഹൗസുമായി ബന്ധപ്പെട്ടപ്പോള്‍ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
ഡോ. ഇര്‍ഷാദിന്റെ സഹോദരന്‍ ലിയാഖത് തിങ്കളാഴ്ച ദുബൈയില്‍ നിന്നും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച നേപ്പാളില്‍ നിന്നെത്തുന്ന വിമാനത്തില്‍ ഡോ, ഇര്‍ഷാദില്ലെങ്കില്‍ ലിയാഖത് നേപ്പാളിലേക്ക് പോകും. അതേ സമയം മറ്റൊരു റെസ്‌ക്യൂ വിഭാഗം നേപ്പാളിലേക്ക് പോകുന്നുണ്ട്. ഈ സംഘത്തില്‍ മലയാളികളുള്‍പെടെയുള്ളവരും ഉണ്ട്. ഇവര്‍ വഴി ഇര്‍ഷാദിന് വേണ്ടി അന്വേഷണം നടത്താനും ബന്ധുക്കള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഡോ, ഇര്‍ഷാദിന്റെ മൊബൈല്‍ നിന്നുള്ള വാട്‌സ്ആപ്പ് സന്ദേശം ഭൂകമ്പമുണ്ടായ ദിവസം പുലര്‍ച്ചെ 2.15 മണി വരെ ഉപയോഗിച്ചിട്ടുണ്ട്. രാവിലെ 10 മണിയോടെയാണ് ഇര്‍ഷാദ് നേപ്പാളിലെത്തിയത്. ഇതിന് ശേഷം പ്രതിശ്രുത വധുവുമായി സംസാരിക്കുകയും ചെയ്തിരുന്നു. വീട്ടുകാരോട് നേപ്പാളിലേക്ക് പോകുന്ന കാര്യം ഇര്‍ഷാദ് അറിയിച്ചിരുന്നില്ല. നേപ്പാളില്‍ ഭൂകമ്പമുണ്ടായപ്പോള്‍ പ്രതിശ്രുത വധു ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് പ്രതിശ്രുത വധു വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇര്‍ഷാദിന് വേണ്ടിയുള്ള അന്വേഷണം ബന്ധുക്കള്‍ ആരംഭിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ ദുബൈയില്‍ ജോലി ചെയ്യുന്ന കാസര്‍കോട്ടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനേയും കാണാതായി
നേപ്പാള്‍ ഭൂകമ്പത്തില്‍ കാസര്‍കോട് സ്വദേശിയെ കാണാതായി
Keywords: Kasaragod, Kerala, Nepal, Dr. Irshad, Missing, Kasaragod, Kerala, National, Phone-call, Dr. Irshad, Nepal: Dr. Irshad's brother Liyaqath in Delhi.
Advertisement:

Related News:
ആശങ്കയുടെ മണിക്കൂറുകള്‍ നീങ്ങി; നേപ്പാളില്‍ ഡോ. ഇര്‍ഷാദും സുഹൃത്തുക്കളും സുരക്ഷിതര്‍