മണിയെ കൊലപ്പെടുത്തിയത് ബന്ധുവായ രാഹുലിനോടുള്ള പകതീര്‍ക്കാന്‍; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം
Apr 27, 2015, 15:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/04/2015) മാവുങ്കാല്‍ പുതിയകണ്ടത്തെ ഗള്‍ഫുകാരനായ മണിയെ (40) വാഴുന്നോറടിയില്‍ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ വിനുവിനും അനൂപിനും വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. മദ്യലഹരിയിലാണ് പ്രതികള്‍ കൃത്യം നിര്‍വഹിച്ചതെന്ന് പോലീസ് കരുതുന്നു. മണിയുടെ ബന്ധുവിനോടുള്ള വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത്.
ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താന്‍ ഹൊസ്ദുര്‍ഗ് സി.ഐ യു. പ്രേമന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വാഴുന്നോറടി ഹെല്‍ത്ത് സെന്ററിന് സമീപത്ത് വെച്ച് ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ഗള്‍ഫുകാരനായ മണി കുത്തേറ്റു മരിച്ചത്. മദ്യലഹരിയില്‍ അനൂപിനൊപ്പം ബൈക്കിലെത്തിയ വിനു ബന്ധുവായ രാഹുലിനെ കുറിച്ച് ചോദിച്ച് നെഞ്ചില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു.
രാഹുലിന്റെ പിതൃ സഹോദരി ഭര്‍ത്താവാണ് കൊല്ലപ്പെട്ട മണി. രാഹുല്‍ മാസങ്ങള്‍ക്ക് മുമ്പ് വിനുവിനെ വാക്കുതര്‍ക്കത്തിനിടെ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. ആഴ്ചകളോളം മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വിനു. രാഹുലിനെ കിട്ടിയില്ലെങ്കില്‍ ബന്ധുക്കളെ ആരെയെങ്കിലും കുത്തിക്കൊല്ലുമെന്ന് പിന്നീട് വിനു പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. ഞായറാഴ്ച വൈകുന്നേരം രാഹുലിനെ തേടിയിറങ്ങിയ പ്രതികള്‍ രാഹുലിനെ ചോദിച്ച് മണിയെ പിടികൂടുകയും കുത്തിവീഴ്ത്തുകയുമായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ വാഴുന്നോറടിയില്‍ നിന്ന് മത്സ്യം വാങ്ങി സുഹൃത്തുക്കളായ മേനിക്കോട്ടെ കുമാരന്‍, കുണ്ടേനയിലെ ചന്ദ്രന്‍ എന്നിവരോടൊപ്പം വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു മണി. കൊലയ്ക്ക് ശേഷം പ്രതികള്‍ ബൈക്കില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു.
അജ്മാനില്‍ ജോലിചെയ്യുന്ന മണി അവധിക്ക് നാട്ടിലെത്തിയതായിരുന്നു. 29ന് ഗള്‍ഫിലേക്ക് മടങ്ങാനിരിക്കെയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. മാവുങ്കാലിനടുത്ത മൂലക്കണ്ടത്തെ പരേതനായ രാഘവന്റെയും രുഗ്മിണിയുടെയും മകനാണ് മണി. 10 വര്‍ഷം മുമ്പാണ് മേനിക്കോട്ടെ പരേതനായ ജനാര്‍ദനന്റെയും ഉമ്പിച്ചിയുടെയും മകളായ ബിന്ദുവിനെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് മക്കളില്ല. മണി പുതുതായി പണിയുന്ന വീടിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടന്നു കൊണ്ടിരിക്കുകയാണിപ്പോള്‍.
രമേശന്‍, ചിന്താമണി, അശോകന്‍, പ്രസീത, അഭി എന്നിവര്‍ സഹോദരങ്ങളാണ്. മണിയുടെ ഭാര്യ ബന്ധുവായ ടി.വി ലക്ഷ്മികുമാറിന്റെ പരാതിയില്‍ വിനോദിനും സുഹൃത്തിനുമെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
കാഞ്ഞങ്ങാട് വാഴുന്നോറടിയില്‍ ഗള്‍ഫുകാരന്‍ കുത്തേറ്റു മരിച്ചു
Keywords : Kasaragod, Kerala, Kanhangad, Murder, Accuse, Police, Investigation, Case, Complaint, Mani, Vinu, Anoop, Rahul.
Advertisement: