city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അനൗണ്‍സറായി പി.ബി, യാത്രക്കാരായി എന്‍.എയും നേതാക്കളും; കാസര്‍കോട്ട് ലോ ഫ്‌ളോര്‍ ബസുകള്‍ക്ക് ഡബിള്‍ ബെല്ലടിച്ചു

കാസര്‍കോട്: (www.kasargodvartha.com 26/04/2015)  തലപ്പാടി, തലപ്പാടി, തലപ്പാടീ... പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ ഇങ്ങനെ വിളിച്ചുപറഞ്ഞ് ആളുകളെ കെ.എസ്.ആര്‍.ടി.സി ബസില്‍ കയറ്റിയപ്പോള്‍ കണ്ടുനിന്ന ആളുകളില്‍ കൗതുകം. പിന്നാലെ എന്‍.എ നെല്ലിക്കുന്നും മറ്റും നേതാക്കള്‍ ബസിലേക്ക് കയറി. ജില്ലയ്ക്ക് അനുവദിച്ച ലോ ഫ്‌ളോര്‍ ബസ് സര്‍വീസിന്റെ ഉദ്ഘാടനത്തിന് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കളെല്ലാം എത്തിയതോടെ ബസിന് ഡബിള്‍ ബെല്ലടിച്ചു. ബി.ജെ.പി നേതാവ് പി. രമേശനാണ് ആദ്യ ടിക്കറ്റെടുത്തത്. പുതിയ ബസ് സ്റ്റാന്‍ഡ് വഴി പഴയ ബസ് സ്റ്റാന്‍ഡ് വരെ യാത്ര നടത്തിയാണ് നേതാക്കള്‍ ബസില്‍ നിന്നിറങ്ങിയത്.

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയായിരുന്നു കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. കെ എസ് ആര്‍ ടി സി ബി ടി ഒ മോഹനന്‍ സ്വാഗതം പറഞ്ഞു. പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ മുഖ്യാതിഥിയായി. വാര്‍ഡ് കൗണ്‍സിലര്‍ എം. ശ്രീലത, ബി.ജെ.പി സംസ്ഥാന സമിതി അംഗം പി. രമേശന്‍, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ് മാന്‍, സിപിഐ കാസര്‍കോട് മണ്ഡലം ട്രഷറര്‍ വി. രാജന്‍, കെ.സ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി മോഹന്‍കുമാര്‍ പാടി, കെ.എസ്.ടി.ഇ.യു (എ.ഐ.ടി.യു.സി) സെക്രട്ടറി സി.വി ബാബു രാജ്, കെ.എസ്.ടി.ഇ. സംഘ് (ബി.എം.എസ്) എന്‍.സി.ടി ഗോപിനാഥന്‍, കെ.എസ്.ടി ഡ്രൈവേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി പി.കെ ശംസുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സി മോഹനന്‍ (ഡി.ടി.ഒ കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട്) നന്ദി പറഞ്ഞു.  മുള്ളേരിയ - കുമ്പള റൂട്ടിലും, കാസര്‍കോട് - ബന്തടുക്ക റൂട്ടിലും, കാസര്‍കോട് - തലപ്പാടി റൂട്ടിലും മൂന്ന് ലോ ഫ് ളാര്‍ ബസുകളാണ് ഓടിക്കുന്നത്.

കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് അനുവദിച്ച ബസിന്റെ ഉദ്ഘാടനം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു. രണ്ട് ലോ ഫ്‌ളോര്‍ ബസുകളാണ് കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് അനുവദിച്ചത്. ഉദ്ഘാടന യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ദിവ്യ അധ്യക്ഷയായിരുന്നു. കാസര്‍കോട് ഡി.ടി.ഒ മോഹനന്‍, എ.ജി തോമസ്, ബൈജു എന്നിവര്‍ സംബന്ധിച്ചു. തിങ്കളാഴ്ച മുതല്‍ കാഞ്ഞങ്ങാട് - തൃക്കരിപ്പൂര്‍, പാണത്തൂര്‍ റൂട്ടില്‍ ബസുകള്‍ ഓടിത്തുടങ്ങും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അനൗണ്‍സറായി പി.ബി, യാത്രക്കാരായി എന്‍.എയും നേതാക്കളും; കാസര്‍കോട്ട് ലോ ഫ്‌ളോര്‍ ബസുകള്‍ക്ക് ഡബിള്‍ ബെല്ലടിച്ചു

അനൗണ്‍സറായി പി.ബി, യാത്രക്കാരായി എന്‍.എയും നേതാക്കളും; കാസര്‍കോട്ട് ലോ ഫ്‌ളോര്‍ ബസുകള്‍ക്ക് ഡബിള്‍ ബെല്ലടിച്ചു
അനൗണ്‍സറായി പി.ബി, യാത്രക്കാരായി എന്‍.എയും നേതാക്കളും; കാസര്‍കോട്ട് ലോ ഫ്‌ളോര്‍ ബസുകള്‍ക്ക് ഡബിള്‍ ബെല്ലടിച്ചു
അനൗണ്‍സറായി പി.ബി, യാത്രക്കാരായി എന്‍.എയും നേതാക്കളും; കാസര്‍കോട്ട് ലോ ഫ്‌ളോര്‍ ബസുകള്‍ക്ക് ഡബിള്‍ ബെല്ലടിച്ചു
അനൗണ്‍സറായി പി.ബി, യാത്രക്കാരായി എന്‍.എയും നേതാക്കളും; കാസര്‍കോട്ട് ലോ ഫ്‌ളോര്‍ ബസുകള്‍ക്ക് ഡബിള്‍ ബെല്ലടിച്ചു
അനൗണ്‍സറായി പി.ബി, യാത്രക്കാരായി എന്‍.എയും നേതാക്കളും; കാസര്‍കോട്ട് ലോ ഫ്‌ളോര്‍ ബസുകള്‍ക്ക് ഡബിള്‍ ബെല്ലടിച്ചു
അനൗണ്‍സറായി പി.ബി, യാത്രക്കാരായി എന്‍.എയും നേതാക്കളും; കാസര്‍കോട്ട് ലോ ഫ്‌ളോര്‍ ബസുകള്‍ക്ക് ഡബിള്‍ ബെല്ലടിച്ചു
അനൗണ്‍സറായി പി.ബി, യാത്രക്കാരായി എന്‍.എയും നേതാക്കളും; കാസര്‍കോട്ട് ലോ ഫ്‌ളോര്‍ ബസുകള്‍ക്ക് ഡബിള്‍ ബെല്ലടിച്ചു

Keywords : Kasaragod, Kerala, Bus, KSRTC, N.A Nellikunnu, MLA, T.E Abdulla, Low floor Bus, Inauguration. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia