ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകും
Apr 22, 2015, 12:45 IST
കാസര്‍കോട്: (www.kasargodvartha.com 22/04/2015) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴുത്തിലെ മുഴനീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഉച്ചയോടെ കൊണ്ടുപോകും. കുറ്റിക്കോല്‍ വള്ളിവളപ്പ് ഹൗസിലെ ബി. ഗംഗാധരന്റെ ഭാര്യ ലക്ഷ്മി (47)യാണ് ചൊവ്വാഴ്ച ശസ്ത്രക്കിയയ്ക്കിടെ മരിച്ചത്.
മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ പോലീസിലും ഡിഎംഒയ്ക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് അയക്കുന്നത്. പോലീസ് ആശുപത്രിയിലെത്തി ഇന്‍ക്വസ്റ്റ് നടത്തിയശേഷമാണ് പരിയാരത്തേക്ക് കൊണ്ടുപോയത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ലക്ഷ്മി മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയത്. നാഡിമിടിപ്പ് കുറഞ്ഞുവന്ന് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് ചൊവ്വാഴ്ച ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്.
എന്നാല്‍ ബുധനാഴ്ച പോലീസ് അമ്പേഷിച്ചപ്പോള്‍ ശസ്ത്രക്രിയയ്ക്കിടെ അപസ്മാരം ഉണ്ടായപ്പോള്‍ മരണം സംഭവിച്ചു എന്നാണ്. ഉച്ചയ്ക്ക് 12.30ന് നടന്ന ശസ്ത്രക്രിയ ഒരു മണിയോടെയാണ് അവസാനിച്ചത്. അങ്ങനെയെങ്കില്‍ മരണം ഉച്ചയ്ക്ക് തന്നെ സംഭവിച്ചിട്ടും മരണവിവരം രാത്രി എട്ട് മണിവരെ ബന്ധുക്കളെ അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. ചികിത്സയിലെ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

Keywords : General Hospital, Operation, Dies, Kerala, Woman, Kasaragod, Postmortem, Police.