നേപ്പാള്‍ ഭൂകമ്പത്തില്‍ കാസര്‍കോട് സ്വദേശിയെ കാണാതായി
Apr 26, 2015, 11:57 IST
കാസര്‍കോട്: (www.kasargodvartha.com 26/04/2015) 1000 ലധികം പേര്‍ മരണപ്പെട്ട നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ കാസര്‍കോട് സ്വദേശിയെ കാണാതായി. ആനബാഗിലുവിലെ ഡോ. ഇര്‍ഷാദിനെയാണ് നേപ്പാള്‍ ഭൂകമ്പത്തില്‍ കാണാതായത്. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്കാണ് ഡോക്ടര്‍മാരായ രണ്ടു സുഹൃത്തുക്കളോടൊപ്പം പോയത്. വൈദ്യുതി വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ആനബാഗിലുവിലെ എ.എന്‍ ഷംസുദ്ദീന്റെ മകനാണ് ഡോ. ഇര്‍ഷാദ്.
മുംബൈ കേരള മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡണ്ടും മുസ്ലിംലീഗ് നേതാവുമായ ടി.എ ഖാലിദിന്റെ മകള്‍ ഡോ. ഫാത്തിമയുമായുള്ള ഇര്‍ഷാദിന്റെ വിവാഹച്ചടങ്ങ് ജുലൈയില്‍ നടക്കാനിരിക്കെയാണ് ഡോ. ഇര്‍ഷാദിനെ കാണാതായത്. ഭൂകമ്പത്തിന് തൊട്ടുമുമ്പ് കാഠ്മണ്ഡുവില്‍ നിന്ന് ഇര്‍ഷാദ് പ്രതിശ്രുത വധു ഫാത്വിമയെ ഫോണില്‍ വിളിച്ച് നേപ്പാളിലെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. ഭൂകമ്പം ഉണ്ടായ ശേഷം ഇര്‍ഷാദിനെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. വീട്ടിലേക്ക് തിരിച്ച് വിളിച്ചതുമില്ല. നേപ്പാളിലെ മലയാളികളെല്ലാം സുരക്ഷിതരാണെന്നാണ് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചിരുന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അഭിന്‍ സൂര്യയും ഡോ. ദീപക് തോമസിനെയും കണ്ടെത്തിയിട്ടുണ്ട്.
നേപ്പാളില്‍ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ അപകടത്തെ കുറിച്ചറിയാന്‍ +9779851107021,
+9779851135141 (കാഠ്മണ്ഡു ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍) എന്നീ നമ്പറുമായി ബന്ധപ്പെടാം
Also Read:
ഹാക്കിംഗ് വിദഗ്ദ്ധനെ കടത്തിവെട്ടിയ വീട്ടുജോലിക്കാരി; സൗദി വീട്ടുടമയുടെ ഇമെയില്‍ അക്കൗണ്ട് ഫിലിപ്പീന യുവതി തിരിച്ചുപിടിച്ചത് 2 മണിക്കൂറിനുള്ളില്‍
Keywords: Kasaragod, Kerala, Missing, Phone-call, Nepal, Kasaragod native missing in Nepal.
Advertisement: