ഡോ. ഇര്‍ഷാദും, ഡോ. ദീപകും കാഠ്മണ്ഡുവിലെ ആശുപത്രിയില്‍ ചികിത്സയിലെന്ന് റിപോര്‍ട്ട്
Apr 28, 2015, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 28/04/2015) നേപ്പാളിലെ ഭൂകമ്പത്തില്‍ കാണാതായ കാസര്‍കോട് സ്വദേശിയായ ഡോ. ഇര്‍ഷാദും, കണ്ണൂര്‍ കേളകം സ്വദേശിയായ ഡോ. ദീപകും ഗുരുതരാവസ്ഥയില്‍ കാഠ്മണ്ഡുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായി റിപോര്‍ട്ട്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ലിസ്റ്റില്‍ ഡോ. ഇര്‍ഷാദിന്റെയും ഡോ. ദീപക്കിന്റെയും പേരില്ലെന്നും, പേരറിയാത്ത നിരവധി പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ഇവിടെ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ വ്യക്തമായ ഒരു സ്ഥിരീകരണം നല്‍കാന്‍ കഴിയില്ലെന്നും ടീച്ചിംഗ് ആശുപത്രിയില്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഡയറക്ടര്‍ ഡോ. കൊയ്‌രാള കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഇര്‍ഷാദിന്റെ സഹോദരന്‍ ലിയാഖത്ത് നേപ്പാളിലേക്ക് തിരിക്കാനിരിക്കെയാണ് ഇരുവരും ആശുപത്രിയില്‍ കഴിയുന്ന വിവരം ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഭൂകമ്പത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപോര്‍ട്ടിലുള്ളത്. നേരത്തെ ഇവര്‍ കാഠ്മണ്ഡുവിലെ റോയല്‍ പാലസിന് സമീപത്തെ റെഡ്‌ക്രോസിന്റെ ക്യാമ്പില്‍ കഴിയുന്നതായി ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പെട്ട ഇന്ത്യന്‍ സൈനികന്‍ രവി ശര്‍മ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കുറിച്ച് വിവരം ലഭിക്കാത്തത് നാട്ടില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിനിടയിലാണ് ഇവര്‍ ടീച്ചിംഗ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
ഡോ. ഇര്‍ഷാദിന്റെയും ദീപക്കിന്റെയും കൂടെയുണ്ടായിരുന്ന ഡോ. അഭിന്‍ സൂരിയെ ഒരു വൈബ് സൈറ്റ് പ്രസിദ്ധീകരിച്ച ചിത്രം കണ്ട് ബന്ധുക്കള്‍ തിരിച്ചറിയുകയും ഇയാളെ കാഠ്മണ്ഡുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് അവിടെ ഡയാലിസിസിനും വിധേയനാക്കി.
ഡോ. അഭിന്‍ സൂരിയെ ഉടന്‍ തന്നെ ഡല്‍ഹിയില്‍ എത്തിച്ച് എയിംസ് ആശുപത്രിയില്‍ അടിയന്തിര ചികിത്സ നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് കൂടെയുണ്ടായിരുന്ന ഡോ. ഇര്‍ഷാദും ഡോ. ദീപക്കും ഗുരുതരാവസ്ഥയില്‍ കഴിയുന്നതായുള്ള വിവരവും ലഭിച്ചിരിക്കുന്നത്.

ഡോ. ഇര്‍ഷാദിനെ കണ്ടെത്താന്‍ സഹോദരന്‍ നേപ്പാളിലേക്ക് പോകും
നേപ്പാള്‍ ഭൂകമ്പത്തില്‍ കാസര്‍കോട് സ്വദേശിയെ കാണാതായി
Keywords: Kasaragod, Kerala, Nepal Earthquake, Dr. Irshad, Injured, Hospital,
Advertisement: