പള്ളിക്കരയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം; കാണികള്‍ ഗാലറിക്ക് തീയിട്ടു; പോലീസിന് നേരെ കല്ലേറ്
Apr 21, 2015, 00:37 IST
പള്ളിക്കര: (www.kasargodvartha.com 20/04/2015) പള്ളിക്കര സ്‌കൂള്‍ ഗ്രൗണ്ടില്‍ കാസ്‌ക് കല്ലിങ്കാല്‍ നടത്തിവരുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ സംഘര്‍ഷം. മത്സരത്തിനിടെ രോഷാകുലരായ നാട്ടുകാര്‍ ഗാലറിക്ക് തീയിട്ടു. പോലീസിന് നേരെ കല്ലേറുണ്ടായി. ബേക്കല്‍ പോലീസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ രമേശന്‍ (29), സിവില്‍ പോലീസ് ഓഫീസര്‍ പ്രകാശന്‍ (30) എന്നിവര്‍ക്ക് പരിക്കേറ്റു. പോലീസ് ജീപ്പിന്റെ ഗ്ലാസും കല്ലേറില്‍ തകര്‍ന്നു.
കഴിഞ്ഞ ഏതാനും ദിവമായി ടൂര്‍ണമെന്റിനെത്തുന്ന ടീമുകളുടെ നിലവാരത്തെ ചൊല്ലി കാണികളും സംഘാടകരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തിങ്കഴാഴ്ച നാഷണല്‍ കാസര്‍കോടും, എഫ്.സി കൊണ്ടോട്ടിയും തമ്മിലായിരുന്നു മത്സരം. കളി തുടങ്ങി 10 മിനിറ്റ് ആകുമ്പോഴേക്കും ഒരു ടീം നാല് ഗോള്‍ ഇട്ടു. ഇതോടെ രോഷാകുലരായ കാണികള്‍ ഗ്രൗണ്ടിലിറങ്ങി.
ഇവരെ പിരിച്ചുവിടാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ഒരു സംഘം ഗാലറിക്ക് തീയിടുകയും പോലീസിന് കല്ലേറ് നടത്തുകയും ചെയ്തു. കാണികള്‍ ഗ്രൗണ്ടിലിറങ്ങിയതോടെ സംഘാടകര്‍ സ്ഥലം വിട്ടിരുന്നു.

Keywords : Kasaragod, Kerala, Bekal, Football.