city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡോ. ഇര്‍ഷാദ് ഇനി ഓര്‍മ്മ

കാസര്‍കോട്: (www.kasargodvartha.com 30/04/2015) നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ച ഡോ. ഇര്‍ഷാദിന്റെ മൃതദേഹം നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. നിഷ്‌കളങ്കമായ ഇര്‍ഷാദിന്റെ ആ പുഞ്ചിരി ഇനി ഉണ്ടാകില്ലെന്നോര്‍ക്കുമ്പോള്‍ നാട്ടുകാര്‍ക്ക് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ദു:ഖം അടക്കാനാകുന്നില്ല. ദാമ്പത്യബന്ധത്തിലേക്ക് കാലെടുത്തു വെക്കാന്‍ കൊതിച്ചിരുന്ന യുവഡോക്ടറുടെ മരണം കുടുംബത്തിന് പുറമെ സമൂഹത്തിനും തീരാനഷ്ടമാണ് ഉണ്ടാക്കിയത്. എം.ബി.ബി.എസ് പഠനം കഴിഞ്ഞ ശേഷം ബിരുദാനന്തരബിരുദത്തിനാണ് ഇര്‍ഷാദ് ആസാമിലെ പ്രമുഖ മെഡിക്കല്‍ കോളജില്‍ ചേര്‍ന്നത്.

ഇതിനിടയില്‍ ക്ലാസ് തുടങ്ങാന്‍ വൈകുമെന്ന് അറിഞ്ഞതിനാലാണ് വിനോദയാത്രയ്ക്ക് പുറപ്പെടാന്‍ ഇര്‍ഷാദും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് തീരുമാനിച്ചത്. ഇതില്‍ കൂടെയുണ്ടായിരുന്ന കണ്ണൂര്‍ കേളകം സ്വദേശി ദീപക് തോമസും ഇര്‍ഷാദിനൊപ്പം ഭൂകമ്പത്തില്‍ മരണപ്പെട്ടിരുന്നു.

കൂടെയുണ്ടായിരുന്ന അഭിന്‍ സൂരി ഗുരുതരാവസ്ഥയില്‍ ഇപ്പോള്‍ ഡെല്‍ഹിയിലെ എംയിസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉറ്റസുഹൃത്തുക്കളുടെ മരണം വിശ്വാസിക്കാനാകാതെ ആശുപത്രി കിടക്കയില്‍ കഴിയുന്ന അഭിന്‍ സൂരിക്കും ദു:ഖം അടക്കാനായില്ല. പ്രതിശ്രുത വധു ലുലു ഫാത്വിമയും പ്രിയതമന്റെ വേര്‍പാടില്‍ തളര്‍ന്നിരിക്കുകയാണ്. ഇര്‍ഷാദിന് കാസര്‍കോട്ടെ ജനസമൂഹം ഒന്നടങ്കമാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ടി.ഇ അബ്ദുല്ല, സി.ടി.അഹമ്മദലി, ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍, എം.സി. ഖമറുദ്ദീന്‍, എ. അബ്ദുര്‍ റഹ് മാന്‍, എം.എ ഖാസിം മുസ്ലിയാര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, എം.പി. ഷാഫി ഹാജി, ഹാഷിം കടവത്ത്, ടി.എ. ഖാലിദ്, പി.ബി. അഹ് മദ്, വൈസ് ചാന്‍സ്‌ലര്‍ ഡോ. ഖാദര്‍ മാങ്ങാട്, കല്ലട്ര മാഹിന്‍ ഹാജി, അഡ്വ. ശ്രീകാന്ത്, എന്‍.എ അബൂബക്കര്‍ ഹാജി, അബ്ബാസ് ബീഗം, എ.ജി. നായര്‍, ബാംഗ്ലൂര്‍ കെ.എം.സി.സി. പ്രസിഡണ്ട് അഷ്‌റഫ്, സി.ബി. ഹനീഫ്, ട്രഷറര്‍ ടി.സി മുനീര്‍, കരീം കോളിയാട്, കെ.എം. ബഷീര്‍, കെ.എം. അബ്ദുര്‍ റഹ് മാന്‍, ബഷീര്‍ വോളിബോള്‍, മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് പ്രസിഡണ്ട് കേളുവളപ്പ് ഇബ്രാഹിം ഹാജി, ഖാലിദ് മുസ്ലിയാര്‍, പി.എ. അഷ്‌റഫ് അലി, എം. രാജീവന്‍ നമ്പ്യാര്‍, ഇ. ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങി മത-സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരുള്‍പെടെ നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.

ഡോ. ദീപക് തോമസിന്റെ മൃതദേഹം സംസ്‌കരിച്ചു

ഡോ. ഇര്‍ഷാദിനോടൊപ്പം ഭൂകമ്പത്തില്‍ മരിച്ച കണ്ണൂര്‍ കേളകം സ്വദേശി ഡോ. ദീപക് തോമസിന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിച്ച് സംസ്‌ക്കരിച്ചു. ബുധനാഴ്ച വൈകിട്ട് കാഠ്മണ്ഡുവില്‍ നിന്ന് വ്യോമസേനയുടെ വിമാനത്തില്‍ ഡല്‍ഹിയിലും തുടര്‍ന്ന് ബംഗളൂരുവിലുമെത്തിച്ച മൃതദേഹം അവിടുന്ന് ആംബുലന്‍സിലാണ് രാവിലെ 10 മണിയോടെ സ്വദേശമായ കേളകത്തെ വീട്ടിലെത്തിച്ചത്.

കുണ്ടേരിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ചശേഷം കണിച്ചാര്‍ സെന്റ്. ജോര്‍ജ് പള്ളി സെമിത്തേരിയില്‍ 12.20 ഓടെ സംസ്‌ക്കരിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി പേരാവൂര്‍ എം.എല്‍.എ. അഡ്വ. സണ്ണി ജോസഫ്, മന്ത്രി കെ.സി ജോസഫിന് വേണ്ടി ഇരിട്ടി തഹസില്‍ദാര്‍ എ.ആര്‍ രവീന്ദ്രന്‍ എന്നിവര്‍ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു.

ഡോ. ഇര്‍ഷാദ് ഇനി ഓര്‍മ്മ
ഡോ. ഇര്‍ഷാദ് ഇനി ഓര്‍മ്മ

ഡോ. ഇര്‍ഷാദ് ഇനി ഓര്‍മ്മ

ഡോ. ഇര്‍ഷാദ് ഇനി ഓര്‍മ്മ

ഡോ. ഇര്‍ഷാദ് ഇനി ഓര്‍മ്മ

ഡോ. ഇര്‍ഷാദ് ഇനി ഓര്‍മ്മ

ഡോ. ഇര്‍ഷാദ് ഇനി ഓര്‍മ്മ

ഡോ. ഇര്‍ഷാദ് ഇനി ഓര്‍മ്മ

ഡോ. ഇര്‍ഷാദ് ഇനി ഓര്‍മ്മ

ഡോ. ഇര്‍ഷാദ് ഇനി ഓര്‍മ്മ

ഡോ. ഇര്‍ഷാദ് ഇനി ഓര്‍മ്മ

ഡോ. ഇര്‍ഷാദ് ഇനി ഓര്‍മ്മ

ഡോ. ഇര്‍ഷാദ് ഇനി ഓര്‍മ്മ

ഡോ. ഇര്‍ഷാദ് ഇനി ഓര്‍മ്മ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Related News: 
ഡോ. ഇര്‍ഷാദിന്റെ മൃതദേഹം വീട്ടിലെത്തിച്ചു, ഒരു നോക്കുകാണാന്‍ വന്‍ ജനാവലി

ഡോ. ഇര്‍ഷാദിന്റെയും ഡോ. ദീപക് തോമസിന്റെയും മൃതദേഹം ഡല്‍ഹിയിലെത്തിച്ചു

ഡോ. ഇര്‍ഷാദിന്റെയും ഡോ. ദീപകിന്റെയും മൃതദേഹം വൈകിട്ട് 5 മണിയോടെ ഡെല്‍ഹിയിലെത്തിക്കും

ദുരന്തമെത്തിയത് ഡോ. ഇര്‍ഷാദും സുഹൃത്തുക്കളും നേപ്പാളിലെത്തി ഒരു മണിക്കൂറിനുള്ളില്‍

എ.എം ഹൗസ് തേങ്ങുന്നു; ഡോ. ഇര്‍ഷാദിന്റെ മരണ വാര്‍ത്ത വിശ്വസിക്കാനാകാതെ പ്രതിശ്രുത വധുവും ബന്ധുക്കളും

ഡോ. ഇര്‍ഷാദും, ഡോ. ദീപകും കാഠ്മണ്ഡുവിലെ ആശുപത്രിയില്‍ ചികിത്സയിലെന്ന് റിപോര്‍ട്ട്

ഡോ. ഇര്‍ഷാദിനെ കണ്ടെത്താന്‍ സഹോദരന്‍ നേപ്പാളിലേക്ക് പോകും

ആശങ്കയുടെ മണിക്കൂറുകള്‍ നീങ്ങി; നേപ്പാളില്‍ ഡോ. ഇര്‍ഷാദും സുഹൃത്തുക്കളും സുരക്ഷിതര്‍

നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ ദുബൈയില്‍ ജോലി ചെയ്യുന്ന കാസര്‍കോട്ടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനേയും കാണാതായി

നേപ്പാള്‍ ഭൂകമ്പത്തില്‍ കാസര്‍കോട് സ്വദേശിയെ കാണാതായി

Keywords:  Kasaragod, Kerala, Doctor, Dr. Irshad, Nellikkunnu, Nepal Earthquake, Dr. Irshad No more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia