എ.എം ഹൗസ് തേങ്ങുന്നു; ഡോ. ഇര്‍ഷാദിന്റെ മരണ വാര്‍ത്ത വിശ്വസിക്കാനാകാതെ പ്രതിശ്രുത വധുവും ബന്ധുക്കളും
Apr 28, 2015, 18:59 IST
സുബൈര്‍ പള്ളിക്കാല്‍
കാസര്‍കോട്: (www.kasargodvartha.com 28.04.2015) ആയിരങ്ങളുടെ ജീവനെടുത്ത നേപ്പാള്‍ ഭൂകമ്പത്തില്‍ തങ്ങളുടെ പൊന്നോമന മകനായ ഡോ. ഇര്‍ഷാദ് ഉള്‍പെട്ടുവെന്ന വിവരമറിഞ്ഞതു മുതല്‍ കാസര്‍കോട് ആനബാഗിലുവിലെ എ.എം ഹൗസ് തേങ്ങുകയായിരുന്നു. ഇര്‍ഷാദ് ജീവനോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കളും നാട്ടുകാരും.
പ്രതിശ്രുത വധു തളങ്കര ഹാഷിം സ്ട്രീറ്റിലെ ടി.എ ഖാലിദിന്റെ മകള്‍ ഡോ. ലുലു ഫാത്വിമയും പ്രിയതമന് വേണ്ടി മനമുരുകി പ്രാര്‍ത്ഥനയില്‍ കഴിയുകയായിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്ച വൈകിട്ടോടെ ഇര്‍ഷാദും, കൂടെയുണ്ടായിരുന്ന കണ്ണൂര്‍ കേളകത്തെ ഡോ. ദീപക് തോമസും മരിച്ചതായുള്ള ദുഃഖ വാര്‍ത്ത കുടുംബത്തെ തേടിയെത്തിയത്.
ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്തിയതായുള്ള വാര്‍ത്ത പുറത്തുവന്നതു മുതല്‍ എ.എം ഹൗസിലേക്ക് ഉറ്റവരെല്ലാം എത്തിക്കൊണ്ടിരിക്കുകയാണ്. ആറ് മാസം മുമ്പാണ് ലുലു ഫാത്വിമയെ ഇര്‍ഷാദ് നിക്കാഹ് ചെയ്തത്. വിവാഹ ചടങ്ങുകള്‍ ജൂലൈയില്‍ നടത്താനാണ് കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും അഞ്ച് വര്‍ഷത്തെ എം.ബി.ബി.എസ് പഠനം കഴിഞ്ഞ ഇര്‍ഷാദിനെ എം.ഡിയായി കാണാനാണ് വീട്ടുകാര്‍ ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഉപരി പഠനത്തിന് ആസാമിലേക്ക് അയക്കുകയായിരുന്നു. പീഡിയാട്രിക് ആണ് സ്‌പെഷ്യലൈസേഷനായി എടുത്തത്. പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ക്ലാസ് തുടങ്ങാന്‍ വൈകുമെന്നതിനാല്‍ അഭിന്‍ സൂരി, ദീപക് തോമസ് എന്നിവരോടൊപ്പം നേപ്പാളിലേക്ക് തിരിച്ചതായിരുന്നു ഇര്‍ഷാദ്. ഇതിനിടയില്‍ ഇവര്‍ ബംഗളൂരുവിലും എത്തിയിരുന്നു.
നേപ്പാളിലേക്കുള്ള വിനോദയാത്ര ഡോക്ടര്‍ ഇര്‍ഷാദിന്റെയും ഡോ. ദീപക് തോമസിന്റെയും അവസാന യാത്രയാകുമെന്ന് ആരും കരുതിയിരുന്നില്ല. ദുബൈയില്‍ എഞ്ചിനീയറായ സഹോദരന്‍ ലിയാഖത്ത് അലി നേപ്പാളിലെത്തിയാണ് ഇര്‍ഷാദിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം സൈനിക വിമാനത്തില്‍ ഡല്‍ഹി വഴി നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.
വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ആനബാഗിലു എ.എം ഹൗസിലെ ഷംസുദ്ദീന്‍ - ആസിയ ദമ്പതികളുടെ അഞ്ചു മക്കളില്‍ ഇളയവനാണ് മരിച്ച ഇര്‍ഷാദ്. മറ്റു സഹോദരങ്ങള്‍: അസീസ് (എഞ്ചിനീയര്‍ ദുബൈ), ഡോ. സാദിഖ് (മംഗളൂരു), ഹാരിസ് (ബിസിനസ് കാസര്‍കോട്).

Related News:
Keywords : Kasaragod, Death, Doctor, Kerala, Student, Hospital, Dr. Irshad, Dr, Deepak Thomas, Nepal, Earthquake, AM House.