ഡോ. ഇര്‍ഷാദിന്റെയും ഡോ. ദീപക് തോമസിന്റെയും മൃതദേഹം ഡല്‍ഹിയിലെത്തിച്ചു
Apr 29, 2015, 20:06 IST
കാസര്‍കോട്: (www.kasargodvartha.com 29/04/2015) നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ച ഡോ. ഇര്‍ഷാദി (25) ന്റെയും ഡോ. ദീപക് തോമസി (25)ന്റെയും മൃതദേഹങ്ങള്‍ 6.15 മണിയോടെ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചു. ഖബറടക്കം വ്യാഴാഴ്ച രാവിലെ കാസര്‍കോട് നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
എയര്‍ഫോഴ്‌സ് വിമാനത്തില്‍ ഇര്‍ഷാദിന്റെ സഹോദരന്‍ ലിയാഖത്തും ദീപകിന്റെ സഹോദരി ഭര്‍ത്താവും മറ്റൊരു ബന്ധുവുമാണ് മൃതദേഹങ്ങളെ അനുഗമിച്ചത്. ബുധനാഴ്ച രാത്രി 8.15 മണിയോടെ ഡല്‍ഹിയില്‍നിന്നും ബംഗളുരുവിലേക്കുള്ള വിമാനത്തില്‍ മൃതദേഹങ്ങള്‍ കൊണ്ട് വരും.
അവിടെ നിന്നും ആംബുലന്‍സിലാണ് കാസര്‍കോട്ടേക്കും കണ്ണൂരിലേക്കുമായി കൊണ്ടുപോവുക. ഡല്‍ഹിയില്‍നിന്നും ഇര്‍ഷാദിന്റെ മൃതദേഹത്തോടൊപ്പം സഹോദരന്‍ ലിയാഖത്തിന് പുറമെ മരിച്ച ഇര്‍ഷാദിന്റ സുഹൃത്തും എയിംസിലെ ഡോക്ടറുമായ ഡോ. നൗഫലും അനുഗമിക്കും. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഖാദര്‍ മാങ്ങാടിന്റെ മകനാണ് ഡോ. നൗഫല്‍.
Keywords : Death, Kannur, Kasaragod, Kerala, Nellikunnu, New Delhi, Ambulance, Dr. Irshad, Dr. Deepak.
Advertisement: