ക്രിക്കറ്റ് കളിക്കിടെ റണ്ണിനായി ഓടുമ്പോള്‍ കളിക്കാര്‍ തമ്മില്‍ കൂട്ടിയിടിച്ചു; യുവാവിന്റെ കാലൊടിഞ്ഞു
Apr 1, 2015, 09:19 IST
മഞ്ചേശ്വരം: (www.kasargodvartha.com 01/04/2015) ക്രിക്കറ്റ് കളിക്കിടെ റണ്ണിനായി ഓടുമ്പോള്‍ കളിക്കാര്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന്റെ കാലൊടിഞ്ഞു. കര്‍ണാടക സ്വദേശി അല്‍ത്താഫ് (28) എന്ന യുവാവിന്റെ കാലാണ് ഒടിഞ്ഞത്. മണ്ണംകുഴിയില്‍ കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്നുവരുന്ന ക്രിക്കറ്റ് കളിക്കിടെയാണ് അപകടം.
ബോള്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് എച്ച്.എന്‍. ടൈഗേര്‍സ് ടീമിന്റെ ബാറ്റ്‌സ്മാനുമായി കൂട്ടിയിടിച്ചത്. കൂട്ടിയിടിയില്‍ അല്‍ത്താഫിന്റെ ഇടതുകാലാണ് ഒടിഞ്ഞത്. സഹകളിക്കാര്‍ ചേര്‍ന്നാണ് പരിക്കേറ്റ അല്‍ത്താഫിനെ മംഗുളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
Keywords: Manjeshwaram, Cricket Tournament, Injured, Hospital, Kerala, Althaf.
Advertisement:
File Photo |
Advertisement: