ആശുപത്രിയിലെത്തിച്ച ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു; ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ
Apr 4, 2015, 15:05 IST
കാസര്‍കോട്: (www.kasargodvartha.com 04/04/2015) നടുവേദനയെതുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. സംഭവത്തെതുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ. നെല്ലിക്കുന്നിലെ മുന്‍ നഗരസഭാ കൗണ്‍സിലര്‍ താഹിര്‍ - ഫാത്വിമ ദമ്പതികളുടെ മകള്‍ സെമീമ (42) യാണ് മരിച്ചത്. നായന്മാര്‍മൂലയിലെ അബ്ദുല്ലയാണ് ഭര്‍ത്താവ്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുടെ സഹോദരിയുടെ മകളാണ് സെമീമ.
ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സെമീമയെ നടുവേദനയെതുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. വേദന ഇല്ലാതാക്കാന്‍ മരുന്ന് നല്‍കാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ജനറല്‍ ആശുപത്രിയില്‍ സ്‌കാനിംഗ് സംവിധാനം ഇല്ലാത്തതിനാല്‍ പുറത്ത് സ്‌കാനിംഗ് സെന്ററിലേക്ക് കൊണ്ടുപോയിരുന്നു. സ്‌കാനിങ്ങില്‍ കുട്ടി മരിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനിടയില്‍ യുവതിക്ക് വേദന കലശലായതിനെതുടര്‍ന്ന് വീണ്ടും ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
പിന്നീട് ലേബര്‍ റൂമിലേക്ക് മാറ്റിയെങ്കിലും ഉച്ചയ്ക്ക് രണ്ട് മണിയോടെ യുവതി മരിച്ചതായി ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണ് യുവതി മരിച്ചതെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആശുപത്രിയില്‍ സംഘടിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. വിവരമറിഞ്ഞ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയും പോലീസും സ്ഥലത്തെത്തി ആശുപത്രി അധികൃതരുമായി സംസാരിച്ചതിനെതുടര്‍ന്ന് ഡോക്ടര്‍മാര്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. മരണത്തില്‍ മറ്റുസംശയങ്ങളൊന്നും ഇല്ലാത്തതിനാല്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി.
മക്കള്‍: ഷബീബ (പ്ലസ് ടു വിദ്യാര്‍ത്ഥി), അഫ്‌സല്‍ (എസ്.എസ്.എല്‍.സി.), ആദില (നാലാം ക്ലാസ്).