അഞ്ജാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരം
Apr 30, 2015, 21:24 IST
കാസര്‍കോട്: (www.kasargodvartha.com 30/04/2015) അഞ്ജാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ചെമ്മനാട്ടെ പിബ് ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ ബഷീറി (52)നാണ് പരിക്കേറ്റത്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി 8.15 മണിയോടെ വിദ്യാനഗര്‍ സ്‌കൗട്ട് ഭവന് സമീപമായിരുന്നു അപകടം. ചെര്‍ക്കള ഭാഗത്ത് നിന്നും വരികയായിരുന്ന വാഹനമാണ് അപകടം വരുത്തിയത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ബഷീറിനെ അതുവഴി വരികയായിരുന്ന ഓട്ടോ റിക്ഷയും ഇടിച്ചുതെറിപ്പിച്ചു.
അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയി. പരിക്കേറ്റ ബഷീറിനെ ഓടിക്കൂടിയവരാണ് ആദ്യം നുള്ളിപ്പാടിയിലെ കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടുന്ന് നില ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.

Keywords : Kasaragod, Kerala, Vidya Nagar, Accident, Injured, Hospital, Bike, Treatment, Auto-rickshaw, Basheer.