എരിയാലിലെ 6 വയസുകാരന്റെ അപകട മരണം; നിര്‍ത്താതെ പോയ ഡസ്റ്റര്‍ കാര്‍ കസ്റ്റഡിയില്‍
Apr 27, 2015, 22:44 IST
ചെറുവത്തൂര്‍: (www.kasargodvartha.com 27/04/2015) ഇക്കഴിഞ്ഞ ശനിയാഴ്ച എരിയാലില്‍ ആറ് വയസുകാരന്റെ അപകട മരണത്തിന് ഇടയാക്കിയെന്ന് സംശയിക്കുന്ന കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കെഎല്‍ 59 ജി 2059 നമ്പര്‍ കാറാണ് ചന്തേര പോലീസ് കസ്റ്റഡിയിലെടുത്തത്. പയ്യന്നൂര്‍ സ്വദേശിയുടേതാണ് കാറെന്നാണ് വിവരം.
ശനിയാഴ്ച രാത്രി 10.30 മണിയോടെ എരിയായിലുണ്ടായ വാഹനാപകടത്തില്‍ വിദ്യാനഗര്‍ ചെട്ടുംകുഴി ഇസ്സത്ത് നഗര്‍ കരിമ്പളം ഹൗസിലെ ലത്വീഫ് - ഫൗസിയ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഖാദറാണ് മരിച്ചത്. എരിയാലില്‍ ബന്ധുക്കള്‍ക്കൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഖാദര്‍. ഇതിനിടെ സഹോദരനൊപ്പം പോയി കടയില്‍ നിന്നും ഐസ്‌ക്രീം വാങ്ങി മടങ്ങുന്നതിനിടെ അമിത വേഗതിയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയ കാറിനെ പിടികൂടാനായി പോലീസ് പലവഴിക്കും അന്വേഷണം നടത്തിവന്നിരുന്നു. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച ക്യാമറകളിലെ ദൃശ്യം പരിശോധിച്ചാണ് കാര്‍ കണ്ടെത്തിയതെന്നാണ് സൂചന. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജ്യേഷ്ഠന്‍ സഹല്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related News:
എരിയാലില്‍ കാറിടിച്ച് പരിക്കേറ്റ 6 വയസുകാരന്‍ മരിച്ചു
Keywords : Kasaragod, Kerala, Eriyal, Accident, Death, Car, Police, Custody, Abdul Kader, Accident death Car in Police custody.