കരിന്തളത്ത് പറമ്പില്‍ സൂക്ഷിച്ച 1400 ലിറ്റര്‍ വാഷ് പിടികൂടി
Apr 19, 2015, 22:51 IST
നീലേശ്വരം: (www.kasargodvartha.com 19/04/2015) കരിന്തളം കയ്യേനിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കുറ്റിക്കാട്ടില്‍ സൂക്ഷിച്ച 1400 ലീറ്റര്‍ വാഷ് പിടികൂടി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ തിരച്ചിലിലാണ് 200 ലിറ്ററിന്റെയും 500 ലിറ്ററിന്റെയും ബാരലുകളിലായി സൂക്ഷിച്ചുവെച്ച വാഷ് പിടികൂടിയത്.
പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍മാരായ സി.കെ അഷ്‌റഫ്, രഘുനാഥന്‍ നായര്‍, സിവില്‍ ഓഫീസര്‍മാരായ ജോസഫ് അഗസ്ത്യന്‍, സി.കെ.വി സുരേഷ്, പ്രഭാത് എന്നിവരാണ് സംഘത്തിലുണ്ടായത്.
ബാറുകള്‍ പൂട്ടിയതോടെ ജില്ലയില്‍ വ്യാജ മദ്യ വില്‍പനക്കാര്‍ വീണ്ടും സജീവമായിരിക്കുകയാണ്. മലയോരങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇവരുടെ പ്രവര്‍ത്തനം നടക്കുന്നത്. ഇതോടെ പോലീസും എക്‌സൈസും പരിശോധന കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്.

Keywords : Kasaragod, Kerala, Nileshwaram, Karinthalam, 1400 liter fake liquor seized.