സുരേഷിന്റെ കൊലയ്ക്ക് കാരണം അടികൊടുത്തതിലുള്ള പ്രതികാരം
Mar 16, 2015, 22:25 IST
മഞ്ചേശ്വരം: (www.kasargodvartha.com 16/03/2015) ഹൊസങ്കടിയില്‍ വാച്ച് കട ഉടമ സുരേഷിനെ (50) കുത്തിക്കൊലപ്പെടുത്തിയതിന്റെ കാരണം പ്രതിയുമായി ഒരാഴ്ച മുമ്പുണ്ടായ അടിപിടിയാണെന്ന് വ്യക്തമായി. പ്രതി മച്ചംപാടിയിലെ ഖലീല്‍ ഒരാഴ്ച മുമ്പ് മദ്യപിച്ച് ഹൊസങ്കടിയില്‍ എത്തിയിരുന്നു. ഇവിടെ വെച്ച് ചിലരുമായി വഴക്കിട്ട ഖലീലിനെ സുരേഷും മറ്റു ചിലരും ചേര്‍ന്ന് അടിച്ചിരുന്നു.
അടിയേറ്റ് തിരിച്ചുപോകുന്നതിനിടയില്‍ സുരേഷിനോട് തന്നെ കണ്ടോളാമെന്ന് ഖലീല്‍ ഭീഷണിപ്പെടുത്തിയിരുന്നതായും വിവരമുണ്ട്. തിങ്കളാഴ്ച വൈകുന്നേരത്തോടെ ഖലീല്‍ പ്രതികാരം ചെയ്യാനായി കത്തിയുമായി എത്തുകയും സുരേഷിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
ഖലീല്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയാണ്. സംഭവുമായി ബന്ധപ്പെട്ട് ബി.ജെ.പിയും മറ്റും മഞ്ചേശ്വരം താലൂക്ക് ഹര്‍ത്താലിന് ആഹ്വാനം ചെയ്യാന്‍ ഒരുങ്ങിയിരുന്നെങ്കിലും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടക്കുന്നതിനാല്‍ പിന്മാറുകയായിരുന്നു.
കൊലയ്ക്ക് പിന്നില്‍ മറ്റു കാരണങ്ങളൊന്നും ഇല്ലെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ പറയുന്നത്. കുമ്പള സി.ഐ കെ.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ചൊവ്വാഴ്ചയോടെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും.

Related News:
ഹൊസങ്കടിയില്‍ കടയുടമ കുത്തേറ്റു മരിച്ചു; പ്രതി പിടിയില്‍
Keywords : Manjeshwaram, Murder, Kasaragod, Kerala, Kumbala, Accuse, Police, Arrest, Assault, Suresh, Khaleel, Retaliation behind murder.