സുരേഷിനെ കുത്തിയത് പിന്നില്‍ നിന്ന്; ഹൊസങ്കടിയില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു
Mar 17, 2015, 12:19 IST
മഞ്ചേശ്വരം: (www.kasargodvartha.com 17/03/2015) മഞ്ചേശ്വരം ഹൊസങ്കടിയില്‍ വാച്ചു കട ഉടമ സുരേഷിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സുരേഷിനെ പ്രതി ഖലീല്‍ കുത്തിയത് പിറകില്‍ നിന്നാണ് പോലീസ് പറയുന്നു. ആഴത്തിലുള്ള കുത്ത് നെഞ്ചിലേക്ക് കടന്നിരുന്നു.
വാച്ചുകടയ്ക്കു സമീപത്തെ പലചരക്കുകടയ്ക്കു മുന്നില്‍ മറ്റൊരാളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഖലീല്‍ പിറകിലൂടെ വന്ന് കുത്തിയത്. പ്രതിയെ ഉടന്‍ നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് പിടികൂടി പോലീസിലേല്‍പിക്കുകയായിരുന്നു.
സുരേഷിന്റെ ദേഹത്ത് ഒരു കുത്ത് മാത്രമേ ഉണ്ടായിട്ടുള്ളൂ. അതേ സമയം കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സര്‍വ്വ കക്ഷി ആഭിമുഖ്യത്തില്‍ ഹൊസങ്കടിയില്‍ ഉച്ചവരെ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.
അതേ സമയം ബി.ജെ.പി. അടക്കമുള്ള സംഘടനകള്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും എസ്.എസ്.എല്‍.സി അടക്കമുള്ള വിവിധ പരീക്ഷകള്‍ നടക്കുന്നതിനാല്‍ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
സുരേഷിന്റെ കൊലയ്ക്ക് കാരണം അടികൊടുത്തതിലുള്ള പ്രതികാരം
Keywords: Hosangadi, Manjeshwaram, kasaragod, Kerala, Murder-case, Accuse, Police, Merchant, Harthal, Merchants Harthal in Hosangadi.
Advertisement:

Related News:
ഹൊസങ്കടിയില്‍ കടയുടമ കുത്തേറ്റു മരിച്ചു; പ്രതി പിടിയില്‍