കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മത്സ്യ വ്യാപാരി മരിച്ചു
Mar 31, 2015, 12:26 IST
മഞ്ചേശ്വരം: (www.kasargodvartha.com 31/03/2015) കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മത്സ്യ വ്യാപാരി മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ മാസ്‌കോ ഓഡിറ്റോറിയത്തിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ 5.45 മണിയോടെയാണ് അപകടമുണ്ടായത്. ബങ്കര മഞ്ചേശ്വരം റഹ് മത്ത് നഗര്‍ ഹൈസ്‌കൂളിന് സമീപത്തെ പരേതനായ അബ്ദുര്‍ റഹ് മാന്റെ മകന്‍ അബ്ദുല്‍ ഖാദറെന്ന കായിഞ്ഞി (50) യാണ് മരിച്ചത്.
മത്സ്യവ്യാപാരം കഴിഞ്ഞ് മറ്റൊരാളോടൊപ്പം സ്‌കൂട്ടറില്‍ മഞ്ചേശ്വരം ഭാഗത്ത് നിന്നും വരികയായിരുന്നു അബ്ദുല്‍ ഖാദര്‍. ഉംറ തീര്‍ത്ഥാടനത്തിനായി മംഗളൂരു വിമാനത്താവളത്തിലേക്ക് പോകുന്ന ബേക്കല്‍ പള്ളിക്കര സ്വദേശികള്‍ സഞ്ചരിച്ച കെ.എല്‍. 14 പി. 305 നമ്പര്‍ സ്വിഫ്റ്റ് കാറാണ് അപകടം വരുത്തിയത്. അബ്ദുല്‍ ഖാദര്‍ സഞ്ചരിച്ച കെ.എല്‍. 14 എം. 7105 നമ്പര്‍ സ്‌കൂട്ടറിലേക്കാണ് കാറിടിച്ചത്.
അബ്ദുല്‍ ഖാദര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന ഖാസിമി (45)നെ പരിക്കുകളോടെ മംഗളൂരു ദേര്‍ളക്കട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ ഖാദറിന്റെ മൃതദേഹം മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അബ്ദുല്‍ ഖാദര്‍ ചെറിയ ബക്കറ്റില്‍ വീട്ടിലേക്ക് കുറച്ചു മീന്‍ കൊണ്ടുവന്നിരുന്നു. മീനും അപകട സ്ഥലത്ത് ചിതറിക്കിടന്നു. അപകടത്തെ തുടര്‍ന്ന് പള്ളിക്കര സ്വദേശികള്‍ ഉംറ തീര്‍ത്ഥാടനം ഉപേക്ഷിച്ചു. നിസാര പരിക്കേറ്റ സ്വിഫ്റ്റ് കാറിലുണ്ടായിരുന്നവരെ തൊക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹലീമയാണ് അബ്ദുര്‍ റഹ് മാന്റെ ഭാര്യ: മക്കള്‍: അബ്ദുല്‍ നിസാറുദ്ദീന്‍, ഇര്‍ഷാന, ഫാത്വിമത്ത് നസീന, റുക്‌സാന, നാഫിറുദ്ദീന്‍. മരിച്ച അബ്ദുല്‍ ഖാദര്‍ എസ്.ടി.യുവിന്റെ സജീവ പ്രവര്‍ത്തകനാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബങ്കര മഞ്ചേശ്വരം മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകള്‍
Keywords: Manjeshwaram, kasaragod, Kerala, died, Accidental-Death, Scooter, Car-Accident, Fish trader dies in Car-scooter accident.
Advertisement: