എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജില്‍ വ്യാപക അക്രമം; 16 SFI പ്രവര്‍ത്തകര്‍ക്ക് പരിക്ക്, 4 പേര്‍ക്ക് ഗുരുതരം
Mar 20, 2015, 15:52 IST
ബോവിക്കാനം: (www.kasargodvartha.com 20/03/2015) പൊവ്വല്‍ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അടക്കം 16 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല്് പേരുടെ നില ഗുരുതരമാണ്.
വെള്ളിയാഴ്ച 12 മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പ്രവര്‍ത്തകരെ ഐ.സി.യുവിലേക്ക് മാറ്റി. യൂണിറ്റ് സെക്രട്ടറി അഖില്‍ കൃഷ്ണ (21), കെ. ദില്‍ജിത്ത് (20), അമല്‍രാജ് (21), ഇ.കെ. അര്ജുന് (21), ടി. ശമ്മാസ് (20), ഇ. ആസിഫ് (20), ആഷിഷ് വിജയ് (20), ജിദിന് (20), അഭിലാഷ് (21) തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഇ.കെ. അര്ജുന്, ആഷിഷ് വിജയ്, ജിതിന്, അഭിലാഷ് എന്നിവരെയാണ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്.
25 ഓളം വരുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തര്‍ ആരോപിച്ചു. പുറമെനിന്നും എത്തിയവരും കോളജിലെ എം.എസ്.എഫ്. പ്രവര്‍ത്തകരും ചേര്‍ന്നാണ് ക്ലാസില്കയറി മാരകായുധങ്ങളുമായി വ്യാപക അക്രമം അഴിച്ചുവിട്ടതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. വിവരമറിഞ്ഞ് ആദൂര്‍ പോലീസ് സ്ഥലത്തെത്തിയാണ് അക്രമം നിയന്ത്രണ വിധേയമാക്കിയത്.

Keywords: Bovikanam, LBS College, Attack, Assault, Kasaragod, Injured, Kerala, Hospital.
Advertisement: