വ്യാജസ്വര്‍ണം പണയം വെച്ച് 3.25 ലക്ഷം രൂപ തട്ടിയതിന് ഒരാള്‍ക്കെതിരെ കേസ്
Mar 6, 2015, 12:38 IST
കാസര്‍കോട്: (www.kasargodvartha.com 06/03/2015) വ്യാജസ്വര്‍ണം പണയം വെച്ച് കാസര്‍കോട് പബ്ലിക് സെര്‍വന്റ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ സായാഹ്നശാഖയില്‍ നിന്നും 3.25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
സൊസൈറ്റി മാനേജര്‍ കെ. രവീന്ദ്രന്റെ പരാതിയിലാണ് ബോവിക്കാനം അമ്മങ്കോട്ടെ സി.എ. യൂസഫി (34)നെതിരെ പോലീസ് കേസെടുത്തത്.
2013 മാര്‍ച്ച് 16നാണ് വ്യാജസ്വര്‍ണം പണയം വെച്ച് യൂസഫ് പണം തട്ടിയെടുത്തത്. പണയസ്വര്‍ണം തിരിച്ചെടുക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വ്യാജസ്വര്‍ണമാണെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് സൊസൈറ്റി അധികൃതര്‍ കോടതിയെ സമീപിക്കുകയും കോടതി നിര്‍ദേശപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
Keywords: Kasaragod, Kerala, case, Police, court, gold, Cash, Cheating, Fake, Yousuf,
Advertisement: