യുവാവിന്റെ കൊല: കുമ്പള ടൗണിലെ നിരവധി കടകള്‍ അടിച്ചു തകര്‍ത്തു
Feb 22, 2015, 21:20 IST
കുമ്പള: (www.kasargodvartha.com 22/02/2015) കുമ്പള ടൗണില്‍ യുവാവ് കുത്തേറ്റ മരിച്ച സംഭവത്തില്‍ പ്രകോപിതരായ കുമ്പള കടപ്പുറത്തെ ഒരു സംഘം യുവാക്കള്‍ സംഘടിച്ചെത്തി കുമ്പള ടൗണിലെ നിരവധി കടകള്‍ അടിച്ചു തകര്‍ത്തു. കുമ്പള സുനാമി കോളനിയിലെ ഷാക്കിറിന്റെ മരണ വിവരം അറിഞ്ഞതോടെയാണ് ചിലര്‍ ടൗണിലെത്തി വ്യാപകമായ അക്രമം നടത്തിയത്.
പോലീസെത്തിയാണ് ഇവരെ വിരട്ടിയോടിച്ചത്. ഫുട്‌ബോള്‍ മത്സരത്തിനിടെ തര്‍ക്കം ഉണ്ടായപ്പോള്‍ പോലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും അനുനയിപ്പിച്ച് പ്രശ്‌നം അവസാനിപ്പിച്ചിരുന്നു. പിന്നീടാണ് കുമ്പള ടൗണില്‍ വെച്ച് വീണ്ടും പ്രശ്‌നം ഉടലെടുത്തത്. ഇതിനിടയിലാണ് യുവാവിന് കുത്തേറ്റത്.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. സംഭവം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അക്രമ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അക്രമം പടരാതിരിക്കാന്‍ പോലീസ് ജാഗ്രത പാലിച്ചു വരികയാണ്. സാക്കിറിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെയോടെ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Related News:
കുമ്പളയില്‍ കത്തിക്കുത്ത്: യുവാവ് കൊല്ലപ്പെട്ടു
Keywords : Kasaragod, Youth, Murder, Accuse, Police, Investigation, Kumbala, Football, Youngster's murder: shops attacked.