കാണാതായ വിദ്യാര്‍ത്ഥിക്കു വേണ്ടി തിരച്ചില്‍, പോലീസ് കേസെടുത്തു
Feb 7, 2015, 15:21 IST
കാസര്‍കോട്: (www.kasargodvartha.com 07/02/2015) ഫെബ്രുവരി മൂന്നിനു കാണാതായ ദേളി സഅദിയ സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥി അറഫാത്തിനെ (13) കണ്ടെത്താനായില്ല. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. എരിയാലിലെ ഖലീലിന്റെ മകനാണ് അറഫാത്ത്.
മൂന്നിനു രാവിലെ 11 മണിയോടെ സ്‌കൂളില്‍ നിന്നു കാസര്‍കോട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലേക്കാണെന്നു പറഞ്ഞു ഇറങ്ങിയതായിരുന്നു കുട്ടി. ബസ് പാസ് ശരിയാക്കാനാണെന്നായിരുന്നു സ്‌കൂളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് കുട്ടി സ്‌കൂളിലോ, വീട്ടിലോ എത്തിയില്ല. ബന്ധുവീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അറഫാത്തിന്റെ പിതൃസഹോദരി റുക്‌സാനയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. എ.എസ്.ഐ. സുരേഷിനാണ് അന്വേഷണ ചുമതല.
Also Read:
ലൈംഗീക അവയവത്തില്‍ കത്തികുത്തിയിറക്കി യുവാവ് ആത്മഹത്യ ചെയ്തു
Keywords: Kasaragod, Kerala, Police, case, Student, Missing, Arafath, School, KSRTC,
Advertisement: