ബസിന് നേരെ കല്ലേറ്; അഞ്ച് പേര്‍ പിടിയില്‍
Feb 2, 2015, 23:05 IST
ബോവിക്കാനം: (www.kasargodvartha.com 02/02/2015) മല്ലത്തേക്ക് പോവുകയായിരുന്ന ബാഗ്ദാദിയ ബസിന് നേരെ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ബോവിക്കാനത്ത് വെച്ച് രൂക്ഷമായ കല്ലേറ് നടന്നു. കല്ലെറിഞ്ഞ അഞ്ച് പേരെ സ്ഥലത്തുണ്ടായിരുന്ന ആദൂര്‍ സി.ഐ എ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു.
ബോവിക്കാനത്തും പൊവ്വലിലും സംഘര്‍ഷം; കടകളും വാഹനങ്ങളും തകര്‍ത്തു; ആരിക്കാടിയില്‍ റോഡ് ഉപരോധം
അക്രമം: ബോവിക്കാനത്തും പൊവ്വലിലും ഹര്‍ത്താല്‍, പോലീസ് ജാഗ്രതയില്‍
അക്രമം പതിവാക്കിയാല്‍ സമ്മേളനങ്ങള്‍ക്കു ബസുകള്‍ നല്‍കില്ലെന്നു
കല്ലേറില്‍ ബസിന്റെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്. ഇതേ ബസിന് നേരെ ഞായറാഴ്ചയും കല്ലേറ് നടന്നിരുന്നു. ഞായറാഴ്ച ഉണ്ടായ അക്രമ സംഭവത്തിന്റെ തുടര്‍ച്ചയായാണ് മല്ലത്തേക്ക് പോവുകയായിരുന്ന ബസിന് നേരെയുണ്ടായ കല്ലേറ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. വാഹന പരിശോധനയും പോലീസ് ശക്തമാക്കിയിട്ടുണ്ട്.
ആര്‍.എസ്.എസിന്റെ വിജയ ശക്തി സമ്മേളനം കഴിഞ്ഞ് പോവുകയായിരുന്ന പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ബോവിക്കാനത്ത് വ്യാപകമായ സംഘര്‍ഷം ഉടലെടുത്തിരുന്നു. കല്ലേറിനെ തുടര്‍ന്ന് പ്രകോപിതരായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബോവിക്കാനത്തെ വ്യാപാര സ്ഥാപനങ്ങളും മറ്റു അടിച്ചു തകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ 200 ഓളം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
അതേസമയം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ കല്ലെറഞ്ഞ സംഭവത്തില്‍ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് പറഞ്ഞു. ഗ്രനേഡ് പ്രയോഗിച്ചാണ് ഞായറാഴ്ച അക്രമം നടത്തിയവരെ പോലീസ് തുരത്തിയത്.
Related News:
ഉടമസ്ഥസംഘംബോവിക്കാനം അക്രമം കലാപത്തിനുള്ള ആസൂത്രിത ശ്രമം: എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ
Keywords : Kasaragod, Kerala, Bovikanam, Clash, Police, Attack, Natives, Assault, Stone pelting against bus.