കൂള്‍ ബാര്‍ ഉടമയെ കുത്തിയ സംഭവം: പ്രതി അറസ്റ്റില്‍, കത്തി കണ്ടെടുത്തു
Feb 3, 2015, 12:10 IST
കാസര്‍കോട്: (www.kasargodvartha.com 03/02/2015) പഴയ ബസ് സ്റ്റാന്‍ഡിലെ കാനറ കൂള്‍ബാര്‍ ഉടമ രമേഷ് മല്യയെ (64) കടയില്‍ കയറി കണ്ണില്‍ മുളകുപൊടി വിതറി കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. ദേളി കുന്നുപാറ സ്വദേശി റസാഖിനെ(56)യാണ് ടൗണ്‍ സി.ഐ. പി.കെ. സുധാകരന്‍ ചൊവ്വാഴ്ച രാവിലെ അറസ്റ്റു ചെയ്തത്. പഴയ ബസ് സ്റ്റാന്റ് പരിസരത്തു സ്ഥാപിച്ചിരുന്ന സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചതെന്നു സി.ഐ. പറഞ്ഞു.
രണ്ടു ദിവസം മുമ്പു കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് ഇതുവരെ ചോദ്യം ചെയ്തുവരികയായിരുന്നു. പ്രതിയെ ചൊവ്വാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. സൈനുല്‍ ആബിദ് വധക്കേസിലെ പ്രതികള്‍ക്കു കുടിക്കാന്‍ വെള്ളം കൊടുത്തുവെന്ന പ്രചരണത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് അക്രമകാരണമെന്നു പ്രതി മൊഴി നല്‍കിയതായി സി.ഐ. പറഞ്ഞു.
മല്യയെ കുത്താനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. വീട്ടില്‍ പച്ചക്കറി മുറിക്കാന്‍ ഉപയോഗിക്കുന്നതായിരുന്നു ഈ കത്തിയെന്നും സി.ഐ. പറഞ്ഞു. കര്‍ണാടക സ്വദേശിയായ റസാഖ് 30 വര്‍ഷത്തോളമായി ദേളി കുന്നുപാറയിലാണ് താമസം.
മല്യയെ കുത്തിയതിനു ശേഷം പ്രതി കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ നിന്നു ബസ് കയറി വീട്ടിലേക്കു പോവുകയായിരുന്നു. മുന്‍കൂട്ടി തീരുമാനിച്ചുറച്ച ശേഷം മദ്യലഹരിയിലായിരുന്നു പ്രതി കടയില്‍ കയറി മല്യയെ കുത്തിയതെന്നും സി.ഐ. പറഞ്ഞു.
ജനുവരി 28നു രാത്രി ഏഴരയോടെയാണ് അക്രമമുണ്ടായത്. ക്യാഷ് കൗണ്ടറില്‍ സോഡ കുടിച്ചു കൊണ്ടിരിക്കുകയായിരുന്ന മല്യയെ കണ്ണില്‍ മുളകു പൊടി വിതറിയ ശേഷം തോളിനു കുത്തുകയായിരുന്നു. രണ്ടു തവണയാണ് കുത്തിയത്. സോഡാക്കുപ്പികൊണ്ടു മല്യ തിരിച്ചടിക്കുകയും ചെയ്തിരുന്നു. കാനറാ കൂള്‍ ഡ്രിംഗ്‌സിന്റെ സഹോദര സ്ഥാപനമായ പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനിലെ കൂള്‍ ബാറില്‍ കയറി ജ്യൂസ് കഴിച്ച റസാഖ് അവിടെ നിന്നു വന്നാണ് മല്യയെ കുത്തിയത്. പരിക്കേറ്റ മല്യ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി.
Also Read:
ഇന്ത്യക്കാരനേയും വീട്ടുജോലിക്കാരിയേയും സിംഗപ്പൂരിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Keywords: Kasaragod, Kerala, Stabbed, arrest, Police, complaint, case, Stab case: Man arrested, knife recovered.
Advertisement: