നാട് ശിവരാത്രി ആഘോഷ നിറവില്‍, ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്ക്
Feb 17, 2015, 10:47 IST
കാസര്‍കോട്: (www.kasargodvartha.com 17/02/2015) ശിവരാത്രി ആഘോഷം ചൊവ്വാഴ്ച നാടെങ്ങും ഭക്തിസാന്ദ്രമായ പരിപാടികളോടെ കൊണ്ടാടുന്നു. രാവിലെ ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. വിവിധ കലാപരിപാടികളും ആധ്യാത്മിക പരിപാടികളും പുരാണപാരായണങ്ങളും നടന്നു വരുന്നു.
വിശ്വാസികള്‍ വ്രതം നോറ്റും ഭജനകളില്‍ പങ്കെടുത്തും ഈ ദിവസത്തിന്റെ പുണ്യം നുകരുകയാണ്. മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രം, കാസര്‍കോട് ശ്രീ മല്ലികാര്‍ജുന ക്ഷേത്രം, തൃക്കണ്ണാട് ക്ഷേത്രം, അഡൂര്‍ ശ്രീ മഹാലിംഗേശ്വര ക്ഷേത്രം, കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രം, കുഡ്‌ലു ശിവക്ഷേത്രം, പെരഡാല ശിവക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെല്ലാം ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക പൂജകള്‍ നടന്നു വരികയാണ്.
നാട്ടിന്‍പുറങ്ങളില്‍ ക്ലബുകളുടേയും കലാസമിതികളുടേയും ആഭിമുഖ്യത്തില്‍ കവുങ്ങുകയറ്റം, മൊസറുകുടിക്കെ, വേഷമത്സരം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Temple, Shivarathri, Club,
Advertisement:
Advertisement: