ഷാക്കിറിന്റെ കൊല: നാലു പേര്‍ക്കെതിരെ കേസെടുത്തു
Feb 23, 2015, 11:22 IST
കുമ്പള: (www.kasargodvartha.com 23/02/2015) കുമ്പള ദേവി നഗര്‍ സുനാമി കോളനിയിലെ അഹമ്മദിന്റെ മകന്‍ ഷാക്കിറി (20) നെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലു പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. വധശ്രമക്കേസിലെ പ്രതിയായ ലോഗി സിദ്ദീഖ്, ഫാറൂഖ്, ഫയാസ്, ബാസിത്ത് എന്നിവര്‍ക്കെതിരെയാണ് കൊല്ലപ്പെട്ട ഷാക്കിറിന്റെ ബന്ധു ഹസൈനാറിന്റെ പരാതിയില്‍ കേസെടുത്തത്. കുമ്പള സി.ഐ. കെ.പി. സുരേഷ് ബാബുവാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളില്‍ ചിലര്‍ പോലീസിന്റെ വലയിലായതായി സൂചനയുണ്ട്.
കുമ്പള സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു വരുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ പാസിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഏതാനും ദിവസമായി ഇതിന്റെ പേരില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. സംഭവം നടന്ന ഞായറാഴ്ചയും കടപ്പുറത്തെ ചില യുവാക്കളും സംഘാടകരും തമ്മില്‍ കൈയാങ്കളി നടന്നിരുന്നു. പോലീസിടപെട്ട് പ്രശ്‌നം പരിഹരിച്ചതിനെ തുടര്‍ന്ന് എല്ലാവരും പിരിഞ്ഞു പോയെങ്കിലും ഷാക്കിറിനെ പിന്തുടര്‍ന്നെത്തിയ നാലംഗ സംഘം കുമ്പള സിറ്റി ഹാളിനടുത്ത് വെച്ച് നെഞ്ചത്ത് കുത്തുകയായിരുന്നു.
കുത്തേറ്റ ഷാക്കിര്‍ അവിടെ നിന്നും ഓടി ഒരു ഹോട്ടലിന് മുന്നില്‍ വീഴുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് യുവാവിനെ ഉടന്‍ തന്നെ കുമ്പള സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിച്ച മൃതദേഹം പിന്നീട് വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെ കുമ്പളയിലെത്തിച്ച് ഖബറടക്കും.
അതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇപ്പോള്‍ കേസെടുത്ത നാലുപേരെ കൂടാതെ മറ്റു രണ്ടു പേര്‍ക്കു കൂടി കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kumbala, Kerala, kasaragod, Murder-case, Police, Murder, Accuse, Youth, Investigation, Football, Youngster's murder: shops attacked, Police suspects 6 behind Shakkir's murder, Shakir Murder case: case against 4.
Advertisement:

യുവാവിന്റെ കൊല: കുമ്പള ടൗണിലെ നിരവധി കടകള്‍ അടിച്ചു തകര്‍ത്തു
കുമ്പളയില്‍ കത്തിക്കുത്ത്: യുവാവ് കൊല്ലപ്പെട്ടു