സഫിയ വധം: വിചാരണ അന്തിമ ഘട്ടത്തില്‍
Feb 16, 2015, 17:26 IST
കാസര്‍കോട്: (www.kasargodvartha.com 16/02/2015) പ്രമാദമായ സഫിയ വധക്കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലേക്ക്. 58 സാക്ഷികളുള്ള സഫിയ കൊലക്കേസിലെ ഭൂരിഭാഗം സാക്ഷികളെയും ജില്ലാ സെഷന്‍സ് കോടതി വിസ്തരിച്ചുകഴിഞ്ഞു.
സഫിയ വധക്കേസില്‍ മുഖ്യപ്രതിയായ കരാറുകാരന്‍ ആദൂര്‍ പൊവ്വലിലെ ഹംസയുടെ സഹോദരന്റെ ഭാര്യയെയും മൃതദേഹം ഇന്‍ക്വസറ്റ് നടത്തിയതില്‍ പങ്കാളിയായ പട്ടാമ്പിയിലെ ഡോ. പി ഗീതയെയും കോടതിവിസ്തരിച്ചു. മറ്റ് പ്രധാന സാക്ഷികളെ വിചാരണയുടെ ആദ്യ ഘട്ടത്തില്‍ തന്നെ വിസ്തരിച്ചിട്ടുണ്ട്. മലയാളികള്‍ക്ക് പുറമെ ഗോവ സ്വദേശികളായ സാക്ഷികളെയും കോടതി വിസ്തരിച്ചിരുന്നു.
2006ലാണ് മടിക്കേരി അയ്യങ്കേരിയിലെ മൊയ്തു - ആഇശ ദമ്പതികളുടെ മകള്‍ സഫിയയെ (14) കൊലപ്പെടുത്തിയ ശേഷം ഗോവയിലെ കനാലില്‍ കുഴിച്ചുമൂടിയത്. അയ്യങ്കേരിയിലെ വീട്ടില്‍ നിന്നും ഹംസയുടെ വീട്ടിലേക്ക് വേലക്കായി കൊണ്ടുവന്ന സഫിയയെ പിന്നീട് ഗോവയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഗോവയിലെ ഫഌറ്റില്‍ അടുക്കളയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന സഫിയയുടെ ദേഹത്ത് ചൂട് വെള്ളം തെറിച്ചുവീഴുകയും ഇതേ തുടര്‍ന്ന് ദേഹമാസകലം പൊള്ളലേറ്റ് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ മരിച്ചുവെന്ന് കരുതി ഹംസയും ഭാര്യ മൈമൂനയും കത്തികൊണ്ട് ശരീരം കഷണങ്ങളാക്കി പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് അടുത്തുള്ള കനാലില്‍ കുഴിച്ചുമൂടുകയും ചെയ്തുവെന്നാണ് കേസ്.
സഫിയ വധക്കേസില്‍ മുഖ്യപ്രതിയായ കരാറുകാരന്‍ ആദൂര്‍ പൊവ്വലിലെ ഹംസയുടെ സഹോദരന്റെ ഭാര്യയെയും മൃതദേഹം ഇന്‍ക്വസറ്റ് നടത്തിയതില്‍ പങ്കാളിയായ പട്ടാമ്പിയിലെ ഡോ. പി ഗീതയെയും കോടതിവിസ്തരിച്ചു. മറ്റ് പ്രധാന സാക്ഷികളെ വിചാരണയുടെ ആദ്യ ഘട്ടത്തില്‍ തന്നെ വിസ്തരിച്ചിട്ടുണ്ട്. മലയാളികള്‍ക്ക് പുറമെ ഗോവ സ്വദേശികളായ സാക്ഷികളെയും കോടതി വിസ്തരിച്ചിരുന്നു.
2006ലാണ് മടിക്കേരി അയ്യങ്കേരിയിലെ മൊയ്തു - ആഇശ ദമ്പതികളുടെ മകള്‍ സഫിയയെ (14) കൊലപ്പെടുത്തിയ ശേഷം ഗോവയിലെ കനാലില്‍ കുഴിച്ചുമൂടിയത്. അയ്യങ്കേരിയിലെ വീട്ടില്‍ നിന്നും ഹംസയുടെ വീട്ടിലേക്ക് വേലക്കായി കൊണ്ടുവന്ന സഫിയയെ പിന്നീട് ഗോവയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Keywords : Murder, Case, Court, Accuse, Police, Investigation, Kasaragod, Kanhangad, Povvel, Safiya Murder Case.