പാസ്‌പോര്‍ട്ടും പാസ്ബുക്കുകളും അടങ്ങിയ സ്യൂട്ട്‌കേസ് കുത്തിപ്പൊളിച്ചു കെട്ടിടവരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍
Feb 3, 2015, 08:44 IST
കാസര്‍കോട്: (www.kasargodvartha.com 03/02/2015) വിവിധ രേഖകള്‍ അടങ്ങുന്ന സ്യൂട്ട് കേസ് കുത്തിപ്പൊളിച്ച ശേഷം കെട്ടിടത്തിന്റെ വരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഫോര്‍ട്ട് റോഡില്‍ നേരത്തേ എക്‌സൈസ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ വരാന്തയിലാണ് ചൊവ്വാഴ്ച രാവിലെ സ്യൂട്ട് കേസ് കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ. അമ്പാടിയുടെ നേതൃത്വത്തില്‍ പോലീസെത്തി സ്യൂട്ട് കേസ് കസ്റ്റഡിയിലെടുത്തു.
ആയിഷാ കമ്പാറിന്റെ പേരിലുള്ള പാസ്‌പോര്‍ട്ട്, അണങ്കൂര്‍ ടി.വി. സ്‌റ്റേഷനടുത്ത റഫീഖിന്റെ ഭാര്യ ബീഫാത്വിമയുടേതടക്കം പത്തോളം ആളുകളുടെ പേരിലുള്ള ബേങ്ക് പാസ് ബുക്കുകള്‍, റഫീഖ് എന്നയാളുടെ പേരിലുള്ള ഗള്‍ഫിലെ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയാണ് സ്യൂട്ട് കേസില്‍ ഉണ്ടായിരുന്നത്. കവര്‍ച്ച ചെയ്തു കൊണ്ടു വന്നു ഉപേക്ഷിച്ചതാകുമെന്നു സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഇന്ത്യക്കാരനേയും വീട്ടുജോലിക്കാരിയേയും സിംഗപ്പൂരിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Keywords: Kasaragod, Kerala, Passport, case, Police, Robbery, Fort Road, Exercise Office, Natives, Custody, Robbed bag found abandoned.
Advertisement: