ഷാക്കിര്‍ കൊലക്കേസിന് പിന്നില്‍ വധശ്രമക്കേസിലെ പ്രതി ഉള്‍പെടെ ആറംഗ സംഘമെന്ന് സൂചന
Feb 23, 2015, 00:44 IST
കുമ്പള: (www.kasargodvartha.com 23/02/2015) കുമ്പള സുനാമി കോളനിയിലെ അഹമ്മദിന്റെ മകന്‍ ഷാക്കിറിനെ (20) കുത്തിക്കൊലപ്പെടുത്തിയതിന് പിന്നില്‍ ആറംഗ സംഘമെന്ന് സൂചന. കൊലക്കേസിലെ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും കൊലയുമായി ബന്ധപ്പെട്ട് ആരും തന്നെ പോലീസില്‍ മൊഴി നല്‍കാനെത്താത്തതിനാല്‍ ഇതുവരെ കേസെടുത്തിട്ടില്ല.
കുമ്പള സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന ഫുട്‌ബോള്‍ മത്സരത്തിനിടെ കഴിഞ്ഞ ഏതാനും ദിവസമായി പാസിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുനാമി കോളനിയിലെ ചില യുവാക്കള്‍ സംഘാടകരായ ചിലരെ ഞായറാഴ്ച വൈകിട്ട് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഈ പ്രശ്‌നം പോലീസ് ഇടപെട്ട് പരിഹരിച്ചിരുന്നെങ്കിലും മത്സരം കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്ന ഷാക്കിറിനെ കുമ്പള സിറ്റി ഹാളിനടുത്ത് വെച്ച് നാലംഗ സംഘം വളഞ്ഞുവെച്ച് മര്‍ദിക്കുകയും നെഞ്ചത്ത് കത്തികൊണ്ട് കുത്തുകയുമായിരുന്നു.
കുത്തേറ്റ ഷാക്കിര്‍ ഇവിടെ നിന്നും ഓടി തൊട്ടടുത്ത ഹോട്ടലിന് മുന്നില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നേരത്തെ നടന്ന ഒരു വധശ്രമക്കേസിലെ പ്രതിയായ സിദ്ദീഖ്, റഷീദ്, ഫാറൂഖ്, ബാസിത് എന്നിവരാണ് ഷാക്കിറിനെ ആക്രമിച്ചതിന് പിന്നിലുള്ളതെന്നാണ് പോലീസിന് സൂചന ലഭിച്ചിട്ടുള്ളത്. ഇവരെ കൂടാതെ മറ്റു രണ്ടുപേര്‍ക്കു കൂടി സംഭവത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഷാക്കിര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രകോപിതരായ ഒരു സംഘം സംഭവത്തിലെ പ്രതിയായ യുവാവിന്റെ വീട് ആക്രമിച്ചിരുന്നു. പോലീസെത്തിയതോടെ അക്രമികള്‍ പിരിഞ്ഞു പോവുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയോടെ ഷാക്കിറിന്റെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്ത ശേഷം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് അറിയുന്നത്.
യുവാവിന്റെ കൊല: കുമ്പള ടൗണിലെ നിരവധി കടകള്‍ അടിച്ചു തകര്‍ത്തു

Related News:
കുമ്പളയില്‍ കത്തിക്കുത്ത്: യുവാവ് കൊല്ലപ്പെട്ടു
Keywords : Kasaragod, Kerala, Murder, Youth, Kumbala, Accuse, Police, Investigation, Shakkir, Football Tournament, Police suspects 6 behind Shakkir's murder.