കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന് ഉത്തരവാദികള്‍ പ്ലാന്റേഷന്‍: ജീവ
Feb 21, 2015, 08:45 IST
ബേക്കല്‍: (www.kasargodvartha.com 21/02/2015) കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് വിള വൈവിധ്യവല്‍ക്കരണത്തിന്റെ പേരില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നടപ്പാക്കുന്ന റബ്ബര്‍വല്‍ക്കരണം കൊണ്ടാണെന്ന് ജെനുവിന്‍ ഇക്കോളജിക്കല്‍ എജ്യുക്കേഷന്‍ വിജിലന്റ് ആക്ഷന്‍ (ജീവ) യോഗം അഭിപ്രായപ്പെട്ടു.
അവശേഷിക്കുന്ന വനവിസ്തൃതിയുടെ ഓരം ചേര്‍ന്നുള്ള കാട്ടുമരങ്ങള്‍ അടക്കമുള്ള കശുവണ്ടിത്തോട്ടങ്ങളാണ് ഇവയുടെ ബദല്‍ ആവാസ ഭൂമി (സെക്കണ്ടറി ഹാബിറ്റാറ്റ്). നിത്യ ഹരിതവനം വെട്ടിവെളുപ്പിച്ചാണ് 15,000 ഹെക്ടര്‍ വരുന്ന തോട്ടം 1970 കളില്‍ നിര്‍മ്മിച്ചത്. വീണ്ടും അവിടെയുള്ള കാട്ടുമരങ്ങളും കശുമാവും ക്ലിയര്‍ഫെല്ലിംഗ് നടത്തുമ്പോള്‍ അതിജീവനത്തിനായി മൃഗങ്ങള്‍ നാട്ടിലിറങ്ങുകയാണ് ചെയ്യുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.
പ്രധാന നദികളുടെ വൃഷ്ടി പ്രദേശമാണിത്. അതിനാല്‍ ജലലഭ്യതയ്ക്ക് കുറവുണ്ടാകുന്നു. തീരവും ഇടനാടും പീഠഭൂമിയും തമ്മിലുള്ള ശരാശരി അകലം വളരെ ചെറുതായത് കൊണ്ടും ജില്ലയുടെ മൂന്നിലൊന്ന് വലുപ്പമുള്ള പി.സി.കെയുടെ അധീനതയിലായത് കൊണ്ടും ഈ നടപടി മൂലം കാലാവസ്ഥയില്‍ പോലും വ്യതിയാനം ഉണ്ടാകുന്നു. പി.സി.കെ സ്‌പോണ്‍സേര്‍ഡ് വനനശീകരണം ഒരു വശത്തും കാട്ടുപന്നിയെ വെടിവെക്കാനുള്ള ഉത്തരവ് മറുവശത്തും അവശേഷിക്കുന്ന ജൈവവൈവിധ്യം ഉന്‍മൂലനാശം വരുത്തുന്നത് തടയാന്‍ പൗര സമൂഹം മുന്നോട്ട് വരണമെന്നും യോഗം അഭിപ്രായപ്പെട്ടു.
മോഹനന്‍ പുലിക്കോടന്‍ അധ്യക്ഷത വഹിച്ചു. രാജേഷ്‌കുമാര്‍ തച്ചങ്ങാട്, വി.ഡി.ജയകുമാര്‍, എ.കെ.റിയാസ് ഉപ്പള, അമൃത്‌രാജ്, എം.സി. ആശ, എം.ഷുക്കൂര്‍, വിജയന്‍ പനയാല്‍, പി.എ.ലത്തീഫ്, ഓമന വിജയന്‍, ഡോ.പി.എ. അബൂബക്കര്‍, സോമ മോഹന്‍, പി. മറിയം, നാസര്‍ പള്ളം, ബി.എം. നാസര്‍, എ. ആദര്‍ശ്, ഡെന്‍സന്‍ ആന്റണി എന്നിവര്‍ സംസാരിച്ചു.
Keywords: Bekal, kasaragod, Kerala, Animal, Januvin Ecological Education vigilant Action (JEEVA), Plantation corporation responsible for Wild animals leave out: JEEVA.
Advertisement: