അക്രമം പതിവാക്കിയാല്‍ സമ്മേളനങ്ങള്‍ക്കു ബസുകള്‍ നല്‍കില്ലെന്നു ഉടമസ്ഥസംഘം
Feb 2, 2015, 12:22 IST
കാസര്‍കോട്: (www.kasargodvartha.com 02/02/2015) സമ്മേളന ആവശ്യത്തിനു വിട്ടുകൊടുക്കുന്ന സ്വകാര്യ ബസുകള്‍ ആക്രമിക്കുന്ന രീതി തുടര്‍ന്നാല്‍ അത്തരം ആവശ്യങ്ങള്‍ക്കു ബസുകള്‍ നല്‍കാതിരിക്കാന്‍ നിര്‍ബന്ധിതമാകുമെന്നു കാസര്‍കോട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി മുന്നറിയിപ്പു നല്‍കി.
ഏതു രാഷ്ട്രീയസംഘടനകളും മതസംഘടനകളും അവരുടെ പരിപാടികളില്‍ പ്രവര്‍ത്തകരെ കൊണ്ടു പോകാന്‍ ബസ് ആവശ്യപ്പെടുകയും അപ്പോഴൊക്കെ വിട്ടുകൊടുക്കാറുമുണ്ട്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ബസുകളെ പതിയിരുന്ന് കല്ലെറിഞ്ഞു തകര്‍ക്കുക എന്നത് ചിലര്‍ ചില പ്രദേശങ്ങളില്‍ ഒരു ശീലമാക്കിയെടുത്തിരിക്കുകയാണ്.
ഒരാഴ്ച മുമ്പു കുണിയയിലും ഞായറാഴ്ച ഷിറിയ, ബോവിക്കാനം, പൊവ്വല്‍ എന്നിവിടങ്ങളിലും ബസുകള്‍ എറിഞ്ഞു തകര്‍ത്തു. വാടകയിനത്തില്‍ കിട്ടുന്ന തുകയേക്കാള്‍ ബസ് നന്നാക്കിയെടുക്കാന്‍ വേണ്ടിവരുന്നു. മാത്രമല്ല, യാത്രക്കാര്‍ക്കു അക്രമത്തില്‍ പരിക്കേല്‍ക്കുന്ന സംഭവവും ഉണ്ടാകുന്നു അസോസിയേഷന്‍ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി.
അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
2016ഓടെ രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കും: സുബ്രഹ്മണ്യം സ്വാമി
Keywords: Kasaragod, Kerala, Bus, Attack, Private Bus Operators Association district committee,
Advertisement: