റഹീമ ബീഗത്തിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നു പോലീസ്
Feb 12, 2015, 11:20 IST
മഞ്ചേശ്വരം: (www.kasargodvartha.com 12/02/2015) ഉപ്പളയില്‍ സ്ത്രീയെ വീട്ടുവരാന്തയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ദുരൂഹതയില്ലെന്നു മഞ്ചേശ്വരം പോലീസ് പറഞ്ഞു. മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്നു ആത്മഹത്യ ചെയ്താണെന്നാണ് അന്വേഷണത്തില്‍ മനസിലായതെന്നും പോലീസ് വ്യക്തമാക്കി.
ദേശീയ പാതയോരത്ത് ഉപ്പള ഹനഫി ജുമാ മസ്ജിദിനു മുന്‍വശത്തെ ശാനം ഹൗസില്‍ ശൈഖ് അബ്ദുല്‍ ഹമീദിന്റെ ഭാര്യ റഹീമ ബീഗത്തെ (44)ത്തെയാണ് ബുധനാഴ്ച ഉച്ചയ്ക്കു വീടിനു പിറകുവശത്തെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്നു മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്.
ബുധനാഴ്ച ഉച്ചയ്ക്കു 12 മണിയോടെ വേലക്കാരിയാണ് റഹീമ ബീഗത്തെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മംഗളൂരുവില്‍ കോളജ് വിദ്യാര്‍ത്ഥിനിയായ മകള്‍ ഷാനിഹ 11 മണിയോടെ കോളജില്‍ പോയിരുന്നു. അതിനിടയില്‍ ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. മൃതദേഹത്തിന്റെ കാലുകള്‍ നിലത്തുമുട്ടുന്ന നിലയിലും സംഭവസമയത്ത് വീട്ടില്‍ ആരുമില്ലാതിരുന്നതുമാണ് മരണത്തില്‍ ദുരൂഹ ഉയരാനിടയാക്കിയത്.
സൗദിയിലെ കമ്പനിയില്‍ മാനേജരായ ഭര്‍ത്താവിനൊപ്പമായിരുന്ന റഹീമയും മക്കളും രണ്ടുമാസം മുമ്പു നാട്ടില്‍ വന്നതായിരുന്നു. ഈ മാസം 17നു മടങ്ങാനിരിക്കെയാണ് റഹീമയുടെ മരണം. കര്‍ണാടക മൂഡുബിദ്രി സ്വദേശിനിയാണ് റഹീമ. ഹബീബ്, നിദ എന്നിവര്‍ മറ്റുമക്കളാണ്.
Related News:
ഭര്‍തൃമതി ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയി

Keywords: Kasaragod, Kerala, Death, Obituary, Police, Investigation, House, Housewife, Manjeshwaram, No abnormal in Raheema's death - Police.