മത്സരയോട്ടത്തിനിടെ ബസുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; 10 പേര്‍ക്ക് പരിക്ക്
Feb 8, 2015, 15:29 IST
ഉഡുപ്പി: (www.kasargodvartha.com 08/02/2015) ഉദ്യാവര്‍ ദേശീയ പാതയില്‍ എക്‌സ്പ്രസ് ബസ് മിനി ബസിലിടിച്ച് ഒരാള്‍ മരിച്ചു. ഇലക്ട്രീഷ്യനായ സന്തോഷ് നന്ദളികെ (27) യാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
പരിക്കേറ്റ രാജേഷ്, കരുണാകര്‍, രാജേഷ്, പ്രകാശ്, പ്രഭാകര്‍ തുടങ്ങി 10 പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. മത്സരിച്ചോടിയ ബസുകള്‍ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മിനി ബസിലെ യാത്രക്കാരനാണ് മരിച്ച സന്തോഷ്.
മംഗളൂരുവില്‍ നിന്നും ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന എക്‌സ്പ്രസ് ബസ് 25 യാത്രക്കാരുമായി കെമ്മണ്ണുവിലേക്ക് പോവുകയായിരുന്ന മിനി ബസില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെല്ലാം മിനി ബസിലെ യാത്രക്കാരാണ്.

Keywords: Udupi, Accident, Death, Obituary, Bus, Mangalore, National, Negligent driving claims one life, death toll likely to increase.