കുമ്പള പഞ്ചായത്തിന്റെ വിവാദ ഭൂമിയില്‍ ബോര്‍വെല്‍ കുഴിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു
Feb 21, 2015, 11:20 IST
കുമ്പള: (www.kasargodvartha.com 21/02/2015) കുമ്പള പഞ്ചായത്തിന്റെ അധീനതയിലുള്ള ആമ്പിലടുക്കയിലെ വിവാദ ഭൂമിയില്‍ ബോര്‍വെല്‍ കുഴിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. വെള്ളിയാഴ്ചയാണ് ബോര്‍വെല്‍ കുഴിക്കുന്നത് നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് തടഞ്ഞത്. കുമ്പള ബായിക്കട്ട അംബിലടുക്കയിലെ പഞ്ചായത്തിന്റെ അധീനതയിലുള്ള 18 ഏക്കര്‍ ഗ്രേസിംഗ് ഗ്രൗണ്ട് ചിലര്‍ കയ്യേറിയതുമായി ബന്ധപ്പെട്ട് നേരത്തെ തര്‍ക്കങ്ങളും മറ്റും നടന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം താലൂക്ക് ഓഫീസറുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയും മറ്റും നടന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായ പരിഹാരം ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് വിവാദ ഭൂമിയില്‍ ബോര്‍ വെല്‍ കുഴിക്കാന്‍ ശ്രമം നടന്നത്.
ബോര്‍വെല്‍ കുഴിക്കുന്നത് ചിലര്‍ തടഞ്ഞതോടെ കുമ്പള പോലീസ് സ്ഥലത്തെത്തിയെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്നും നടപടിയൊന്നുമുണ്ടായില്ല. പ്രശ്‌നം സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന ഘട്ടമെത്തിയപ്പോള്‍ വിവരമറിഞ്ഞെത്തിയ കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി രഞ്ജിത്ത് സ്ഥലത്തെത്തുകയും ബോര്‍വെല്‍ കുഴിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് എല്ലാവരും പിരിഞ്ഞ് പോയത്.
Keywords: Kasaragod, Kerala, Kumbala, Panchayath, DYSP, Bore well, Natives, Police, 18 Acre Grazing Ground, Natives block construction of Bore well in Kumbala Panchayath 18 Acre Grazing Ground.
Advertisement: