city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ട് 4ജി ബൂസ്റ്റര്‍ ഷെല്‍ട്ടര്‍ സ്ഥാപിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു

കാഞ്ഞങ്ങാട്: (www.kasargodvartha.com 10/02/2015) നിട്ടടുക്കം ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം റിലയന്‍സിന്റെ 4ജി ബൂസ്റ്റര്‍ ഷെല്‍ട്ടര്‍ സ്ഥാപിക്കുന്നത് ഒരു വിഭാഗം നാട്ടുകാര്‍ തടഞ്ഞു. 4ജി ബൂസ്റ്റര്‍ ഷെല്‍ട്ടര്‍ എന്ന പേരില്‍ ഭാവിയില്‍ 4 ജി ടവര്‍ നിര്‍മിക്കാനുള്ള നീക്കമാണെന്ന് നടക്കുന്നത് എന്നാരോപിച്ചാണ് പരിസരവാസികളും നാട്ടുകാരും ഇടപെട്ട് ഷെല്‍ട്ടര്‍ സ്ഥാപിക്കുന്നത് തടഞ്ഞത്.

200ല്‍ കൂടുതല്‍ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്. കൂടാതെ ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എ.സി.കെ.എന്‍.ജി.എന്‍.ജി.യു.പി. സ്‌കൂള്‍, രണ്ട് അങ്കണ്‍വാടികള്‍, ബി.സി. കുഞ്ഞമ്പു മെമ്മോറിയല്‍ സ്‌കൂള്‍, ഒരു കിന്റന്‍ ഗാര്‍ഡന്‍ എന്നീ സ്ഥാപനങ്ങള്‍ ഇതിന്റെ പരിസരത്തുണ്ട്. തൊട്ടടുത്ത വീടുകളില്‍ നിന്ന് പാലിക്കേണ്ട കുറഞ്ഞ ദൂരം പോലും മാനിച്ചിട്ടില്ല. മുനിസിപ്പല്‍ അധികൃതരുടെ രേഖാമൂലമുള്ള അനുവാദം പോലും കൈപ്പറ്റാത്തയാണ് 13.6 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള തറയുടെ പണി ആരംഭിക്കാന്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.

മുനിസിപ്പല്‍ അധികൃതര്‍ പരിശോധിച്ചപ്പോള്‍ പൊതുസ്ഥലമായ റോഡ് അടക്കം ഉള്‍പെടുത്തിയാണ് അനുവാദത്തിന് അപേക്ഷിച്ചിരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. കാഞ്ഞങ്ങാട് നഗരത്തിലെ ഒരു വ്യാപാരിയുടെ പേരിലുള്ള രണ്ട് നില കെട്ടിടത്തിന്റെ മുകളിലാണ് ഇത് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിയത്. 4 ജി ടവര്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നം സംബന്ധിച്ച് 2012ലെ രാജസ്ഥാന്‍ ഹൈക്കോടതി പരാമര്‍ശം പോലും പരിഗണിക്കാതെയാണ് ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ആറാം വാര്‍ഡ് കൗണ്‍സിലര്‍ എച്ച്.ആര്‍. ശ്രീധരന്‍ ജനറല്‍ കണ്‍വീനറും, നാലാം വാര്‍ഡ് കൗണ്‍സിലര്‍ പി. ലീല ചെയര്‍മാനുമായി കര്‍മസമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
കാഞ്ഞങ്ങാട്ട് 4ജി ബൂസ്റ്റര്‍ ഷെല്‍ട്ടര്‍ സ്ഥാപിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു

വിശദമായ പരാതി തയ്യാറാക്കി ഒപ്പുശേഖരണം നടത്തി കാഞ്ഞങ്ങാട് ആര്‍.ഡി.ഒക്ക് സമര്‍പിക്കാനാണ് ഇവരുടെ തീരുമാനം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kanhangad, Mobile tower, Natives, Protest, Kasaragod, Kerala. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia