city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊതിയൂറും പലഹാരങ്ങളുമായി അവരെത്തി, മുസ്ലിം ലീഗ് വനിതാ സംഗമത്തിന് മാധുര്യമേറി

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 21/02/2015) പലതരത്തിലുള്ള പായസങ്ങളും വിത്യസ്തമായ മധുര പലഹാരങ്ങളുമായി നൂറുകണക്കിന് സ്ത്രീകള്‍ എത്തിയതോടെ കുന്നില്‍ മേഖലാ മുസ്ലിം ലീഗിന്റെ ഗ്രാമോത്സവത്തിന്റെ ഭാഗമായി നടത്തിയ വനിതാ സംഗമത്തിന് മധുരമേറി. മുന്നൂറോളം സ്ത്രീകളാണ് നാല്‍പ്പത്തെട്ടോളം മധുര പലഹാരങ്ങളുമായി വനിതാ സംഗമത്തിന് എത്തിയത്.

വനിതാ സംഗമത്തില്‍ വനിതാ ലീഗ് ജില്ലാ സെക്രട്ടറി നസീമ ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി.
നമ്മുടെ കുടുംബ ജീവിതവും ഇത് പോലെ മധുരം നിറഞ്ഞതാകണമെന്നും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പേം അവര്‍ വഴിതെറ്റാതെ നോക്കേണ്ടതും മാതാപിതാക്കളുടെ കടമയാണെന്നും നസീമ ടീച്ചര്‍ ഓര്‍മിപ്പിച്ചു. കഞ്ചാവ് അടക്കമുള്ള ലഹരിക്കടിമയായവരാണ് തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് പോകുന്നതെന്നും പിന്നീട് ഇത്തരം യുവാക്കള്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരായി മാറുകയാണെന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. മക്കള്‍ ഇത്തരം സംഘങ്ങളുടെ കെണിയില്‍ ഉള്‍പെടാതിരിക്കാന്‍ മാതാവാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.


ജില്ലാ പഞ്ചായത്ത് അംഗം ഫരീദ സക്കീര്‍ ഉല്‍ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജ്മാ ഖാദര്‍ അധ്യക്ഷത വഹിച്ചു.   പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ന്മാരായ സുഹറ കരീം, ആഇശാ ഷാന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫൗസിയ മുഹമ്മദ്, മിസ്‌രിയ ഖാദര്‍ , ഉസ്മാന്‍ കല്ലങ്കൈ, എസ്.പി. സലാഹുദ്ദീന്‍, ഖദീജ മുഹമ്മദ്, സുഹറ, ആഇശ, സിദ്ദിഖ് ബേക്കല്‍, എം.എ. നജീബ്, മാഹിന്‍ കുന്നില്‍, കെ.ബി. അഷ്‌റഫ്, കെ.ബി. ഇബ്രാഹിം ഹാജി, സീതു കസബ്, അംസു മേനത്ത്, കെ.എച്ച്. ഇഖ്ബാല്‍ ഹാജി, അഫ്‌സല്‍ തങ്ങള്‍, ബി.ഐ. സിദ്ദിഖ്, അബ്ദുര്‍ റഹ്മാന്‍ കല്ലങ്കടി, അബ്ദുല്ല പുളളി, ഷാഹി കുന്നില്‍, ഖാദര്‍ നസീര്‍, മൊയ്തീന്‍ റഹ്മത്ത്, മുസ്തഫ ഹുബ്ലി, സാഹിര്‍, ജാഫര്‍ കമ്പാര്‍, കെ.ബി. റഫീഖ്, മുഹമ്മദ് കുന്നില്‍, കെ.ബി. ഇര്‍ഷാദ്, ഇര്‍ഫാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കൊതിയൂറും പലഹാരങ്ങളുമായി അവരെത്തി, മുസ്ലിം ലീഗ് വനിതാ സംഗമത്തിന് മാധുര്യമേറി

കൊതിയൂറും പലഹാരങ്ങളുമായി അവരെത്തി, മുസ്ലിം ലീഗ് വനിതാ സംഗമത്തിന് മാധുര്യമേറി


Keywords :  Mogral Puthur, Muslim-league, Kasaragod, Kerala, Meet, Muslim League Women's meet.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia