ബേക്കല്‍ ബീച്ചില്‍ സന്ദര്‍ശകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ് വിതരണംചെയ്യുന്ന പ്രതി പടിയില്‍
Feb 4, 2015, 14:14 IST
ബേക്കല്‍: (www.kasargodvartha.com 04/02/2015) ബേക്കല്‍ ബീച്ചില്‍ സന്ദര്‍ശകര്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ് വിതരണം ചെയ്യുന്ന പ്രതി പോലീസിന്റെ പിടിയിലായി. കാഞ്ഞങ്ങാട് ഇട്ടമ്മലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും പള്ളിക്കര താഴത്ത് സ്വദേശിയുമായ ടി. ഹാരിസ് (38) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 1.200 കിലോ കഞ്ചാവ് പോലീസ് പിടികൂടി.
ബേക്കല്‍ ബീച്ചില്‍ വ്യാപകമായി കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് അറസ്റ്റിലായ ഹാരിസെന്ന് ബേക്കല്‍ എസ്.ഐ. പി. നാരായണന്‍ പറഞ്ഞു. ഹാരിസിന്റെ സഹോദരന്‍ റാത്തിഖ് കാഞ്ഞങ്ങാട്ടും മറ്റും നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ്.
പലതവണ പോലീസ് ഹാരിസിനെ ബേക്കല്‍ ബീച്ചില്‍വെച്ച് പിടികൂടിയെങ്കിലും ഇയാളില്‍നിന്നും കഞ്ചാവ് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കേസെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രതിയെ ബുധനാഴ്ച ഉച്ചയോടെ ഹൊസ്ദുര്‍ കോടതിയില്‍ ഹാജരാക്കും.