കൂള്‍ ബാര്‍ ഉടമയെ കുത്തിയ സംഭവം: ഒരാള്‍ പിടിയില്‍
Feb 1, 2015, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 01/02/2015) പഴയ ബസ്സ്റ്റാന്‍ഡിലെ കാനറ കൂള്‍ബാര്‍ ഉടമ രമേഷ് മല്യ (64) കടയില്‍ കയറി കണ്ണില്‍ മുളകുപൊടി വിതറി കുത്തിപ്പരിക്കേല്പിച്ച സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി. 56 കാരനാണ് പിടിയിലായത്. ഇയാളെ ടൗണ്‍ സി.ഐ. പി.കെ. സുധാകരന് ചോദ്യം ചെയ്തുവരികയാണ്.
കടയുടെ പരിസരത്തായി റോഡരികില്‍ സ്ഥാപിച്ചിരുന്ന സി.സി. ടി.വി. ക്യാമറയിലെ ദൃശ്യങ്ങളാണ് അക്രമിയെ പിടികൂടാന്‍ സഹായകമായതെന്നു പോലീസ് സൂചിപ്പിച്ചു.
കുത്തിയതിനു ശേഷം പ്രതി കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡില്‍ നിന്നു ബസ് കയറി വീട്ടിലേക്കു പോവുകയായിരുന്നുവെന്നും പോലീസിനു വിവരം കിട്ടിയിട്ടുണ്ട്. മദ്യലഹരിയിലായിരുന്നു അക്രമമുണ്ടായത്.
ക്യാഷ് കൗണ്ടറില്‍ സോഡ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് മല്യയെ കണ്ണില്‍ മുളകു പൊടി വിതറിയ ശേഷം തോളിനു കുത്തിയത്. സോഡാക്കുപ്പികൊണ്ടു മല്യ തിരിച്ചടിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ മല്യ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ജനുവരി 28നു രാത്രി ഏഴരയോടെയായിരുന്നു അക്രമമുണ്ടായത്.
Related News:
കാസര്‍കോട്ട് കൂള്‍ബാര്‍ ഉടമയ്ക്ക് കുത്തേറ്റു
Keywords: Kasaragod, Kerala, Attack, Assault, Injured, hospital, Treatment, Police, complaint, case, CCTV Camera,
Advertisement: