city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ പോലീസ് ചീഫിന്റെ സ്ഥലം മാറ്റം ലീഗ് നേതൃത്വം അറിഞ്ഞില്ല; പ്രതിഷേധം ശക്തമാകുന്നു

കാസര്‍കോട്: (www.kasargodvartha.com 12/02/2015) മാഫിയ സംഘങ്ങളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ജില്ലാ പോലീസ് ചീഫിനെ സ്ഥലം മാറ്റിയ സംഭവം ലീഗ് നേതൃത്വം അറിഞ്ഞില്ല. ജനങ്ങള്‍ക്ക് പ്രിയങ്കരനായി മാറിക്കഴിഞ്ഞ ജില്ലാ പോലീസ് ചീഫിനെ
 അപ്രധാനമായ തൃശൂര്‍ പോലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ ലീഗ് അണികളിലും ജനങ്ങള്‍ക്കിടയിലും പ്രതിഷേധം ശക്തമാകുന്നു.

എന്നാല്‍ ജില്ലാ പോലീസ് ചീഫിന്റെ സ്ഥലം മാറ്റത്തില്‍ ചില ലീഗ് നേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് അണികളില്‍ ഒരു വിഭാഗം ആരോപിക്കുന്നത്. സ്ഥലം മാറ്റത്തില്‍ ലീഗ് ഇടപെട്ടിട്ടില്ലെന്നും ആഭ്യന്തര വകുപ്പിന്റെ സ്വാഭാവിക സ്ഥലം മാറ്റമാണ് കാസര്‍കോട് എസ്.പിയുടെ കാര്യത്തിലും ഉണ്ടായിട്ടുള്ളതെന്നാണ് ഒരു പ്രമുഖ ലീഗ് നേതാവ് കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്.

വിജിലന്‍സ് ഡയര്‍ക്ടറായ വിന്‍സന്‍ എം. പോള്‍  കാസര്‍കോട്ട് എസ്.പിയായിരുന്ന ആളായിരുന്നു. അദ്ദേഹത്തെ അന്ന് എല്‍.ഡി.എഫ്. ഗവണ്‍മെന്റ് സ്ഥലം മാറ്റിയപ്പോള്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് ആഭ്യന്തര വകുപ്പ് സ്ഥലം മാറ്റം സ്വാഭാവിക നടപടിയാണെന്നാണ് പറഞ്ഞിരുന്നത്. ഇതേ പോലെതന്നെയാണ് തോംസണ്‍ ജോസിന്റെ കാര്യത്തിലും ആഭ്യന്തര വകുപ്പില്‍നിന്നും ലഭിച്ച മറുപടിയെന്നാണ് ലീഗ് നേതൃത്വം വിശദീകരിക്കുന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യംചെയ്യുന്ന കോണ്‍ഗ്രസിന് പോലീസ് ചീഫിന്റെ സ്ഥലം മാറ്റത്തില്‍ എന്തെങ്കിലും താല്‍പര്യമുണ്ടോ എന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും ലീഗ് ജില്ലാ നേതാക്കള്‍ പറയുന്നു. നേരത്തെ കാസര്‍കോട് എസ്.പിയായിരുന്ന എസ്. സുരേന്ദ്രനെ പൊടുന്നനെ സ്ഥലംമാറ്റിയതും വിവാദമായിരുന്നു.

തോംസണ്‍ ജോസിനെ സ്ഥലം മാറ്റണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുസ്ലിം ലീഗിന്റെ പ്രമുഖ നേതാക്കള്‍ തന്നെ പറയുന്നു. അതിനിടെ തോംസണ്‍ ജോസിന്റെ സ്ഥലം മാറ്റത്തില്‍ ലീഗ് അണികളില്‍ പ്രതിഷേധം ഉരുണ്ടുകൂടിയിരിക്കുകയാണ്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ പടരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുകയും ചെയ്ത പോലീസ് ചീഫിനെ സ്ഥലം മാറ്റുന്നത് ഉചിതമല്ലെന്നാണ് ഭൂരിഭാഗം പ്രവര്‍ത്തകരുടേയും അഭിപ്രായം.

മാഫിയ സംഘങ്ങള്‍ക്ക് വേണ്ടി വഴിവിട്ട സഹായം നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ് ശക്തമായ താക്കീതും പോലീസ് ചീഫ് നല്‍കിയിരുന്നതായാണ് സൂചന. ഇത്തരം പോലീസ് ഉദ്യാഗസ്ഥരുടെയും മാഫിയ സംഘങ്ങളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ശ്രമമാണ് ജില്ലാ പൊലീസ് ചീഫിന്റെ സ്ഥലം മാറ്റത്തോടെ വിജയിച്ചിരിക്കുന്നത്.

വ്യാജ രേഖ ചമക്കുന്ന സംഘങ്ങള്‍ക്കെതിരായ അന്വേഷണം ഉര്‍ജിതമാക്കിയതോടെതന്നെ ജില്ലാ പോലീസ് ചീഫിനെതിരെ ശക്തമായ നീക്കം ഭരണ മുന്നണിയിലെ ഉന്നതര്‍ നടത്തിയിരുന്നു. എന്നാല്‍ മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിന്റെയും ജനപ്രതിനിധികളുടെയും പിന്തുണ ലഭിക്കാതിരുന്നതിനാല്‍ അന്ന് ഈ നീക്കം വിജയിച്ചിരുന്നില്ല. ഇതിനിടയിലാണ് ലീഗ് അറിയാതെ പോലീസ് ചീഫിനെ സ്ഥലം മാറ്റിയിരിക്കുന്നത്. പകരമെത്തുന്ന ഡോ. എന്‍. ശ്രീനിവാസനും കഴിവുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥനാണെന്നാണ് ലീഗ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

വ്യാജരേഖ അന്വേഷണം വമ്പന്‍മാരിലേക്ക് കൂടി നീങ്ങിയതോടെയാണ് തോംസണ്‍ ജോസിന്റെ സ്ഥലം മാറ്റത്തിനായി മാഫിയാ സംഘം ചരടുവലി ശക്തമാക്കിയത്. അതിനിടെ ജില്ലാ പോലീസ് ചീഫിന്റെ സ്ഥലം മാറ്റകാര്യം മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുത്താനും ഒരു വിഭാഗം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ജില്ലാ പോലീസ് ചീഫിന്റെ സ്ഥലം മാറ്റം ലീഗ് നേതൃത്വം അറിഞ്ഞില്ല; പ്രതിഷേധം ശക്തമാകുന്നു

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia